ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി കേൾക്കണം: ആസ്‌ട്രേലിയൻ കത്തോലിക്ക മെത്രാൻ സമിതി
മെൽബൺ : ഭൂമിയുടെ നിലവിളി, ദരിദ്രരുടെയും- ആസ്‌ട്രേലിയൻ കാത്തലിൽ ബിഷപ്പ്‌സ് കോൺഫറൻസ് ആഗസ്റ്റ് 5ന് പുറത്തിറക്കിയ സാമൂഹിക- നീതി പ്രസ്താവനയുടെ തലവാചകം ഇങ്ങനെ, സൃഷ്ടിയുടെയും ഭൂമിയെന്ന ഭവനത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുള്ള ഫ്രാൻസിസ് പാപ്പായുടെ 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഇതിൽ ലക്ഷ്യമിട്ട ഏഴ് കാര്യങ്ങൾ ആസ്‌ട്രേലിയൻ സഭയിൽ നടപ്പാക്കാനാണ് മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്.
ആസ്‌ത്രേലിയ നേരിട്ട രൂക്ഷമായ വരൾച്ച, കാട്ടുതീ, വെള്ളപ്പൊക്കം എന്നിവയെല്ലാം തന്നെ പാപ്പ ചൂണ്ടിക്കാണിച്ച പരിസ്ഥിതി പ്രതിസന്ധികളാണ്. ആഗോള കത്തോലിക്കാസഭ അടിയന്തിരമായി ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള മാർഗങ്ങൾ ആരായണം. ആസ്‌ത്രേലിയയിൽ കുറെയേറെ വർഷങ്ങളായി പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും കലാലയങ്ങളും പ്രസ്ഥാനങ്ങളുമുണ്ട്. ഇവരോടൊപ്പം മുഴുവൻ ക്രിസ്തീയ സമൂഹങ്ങളും അണിനിരക്കണം. മുഴുവൻ സൃഷ്ടികളോടും ഓരോരുത്തരും പരസ്പരം കരുതലുള്ളവരാകണം. സൃഷ്ടി കർമ്മത്തിലെ കൗദാശികാപരമായ സാന്നിദ്ധ്യം അനാവരണം ചെയ്യാനും ആദരിക്കാനും നാം സന്നദ്ധരാകണം. ആസ്‌ത്രേലിയൻ മെത്രാൻ സമിതിയുടെ സാമൂഹിക നീതിക്കും മിഷനും ശുശ്രൂഷയ്ക്കുമായുള്ള കമ്മീഷന്റെ ചെയർമാൻ ബിഷപ്പ് വിൻസെന്റ് ലോങ് പറഞ്ഞു. നീതി, പരിസ്ഥിതി, സമാധാന കമ്മീഷനെന്നാണ് ഇനിമുതൽ ഈ കമ്മീഷൻ അറിയപ്പെടുക.
Comments