ഷഹർബാൻ. എ Arogyamatha high school kottathara, attappady ,palakkad
ഒന്നര വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പിനു ശേഷം ഒരു അരങ്ങേറ്റം, നവംബര്‍ 1. ഏറെ കാലത്തിന് ശേഷം ഒരു കാലാതീത നിമിഷം എകാന്തതയില്‍ അകപ്പെട്ട് അന്ധകാരം നിറഞ്ഞ ഇരുണ്ട ഇടങ്ങളില്‍ നിന്ന്‌നൊരു മോചനം. സ്‌കൂള്‍ പ്രവേശിനോത്സവം. ടീവിയും ഫോണും നോക്കിയ കണ്ണുകള്‍ക്ക് വിശ്രമം. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നീണ്ട യാത്രയുടെ ഫലം. ഓര്‍മകളുടെ രാജ്യമായ എന്റെ വിദ്യാലയം. മാനസികമായി ഇരുട്ടിലായിരുന്ന ഞാന്‍ ഇന്നൊരു വെളിച്ചം കണ്ടു, എന്റെ വിദ്യാലയം. കൈകോര്‍ത്തു നിന്ന് വികാരങ്ങള്‍ പങ്കു വെച്ച് സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായ എന്റെ കൂട്ടുകാര്‍. തെറ്റ് ചെയ്യുമ്പോള്‍ ശക്കാരിച്ചും നല്ലത് ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിച്ചും കഴിവുകളെ വികസിപ്പിച്ചും അറിവിന്റെ നിറകുടം കൈമാറുന്ന എന്റെ അധ്യാപകര്‍. ഇവരുമായുള്ള കൂടിക്കാഴ്ച എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു. പുറം ലോകവുമായുള്ള ഇടപെടലിന് വിരാമമിട്ട കോറോണയെ തോല്‍പ്പിച്ച ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഒറ്റപ്പെടല്‍ പല വര്‍ശത്തെ ഒറ്റപ്പെടല്‍ പല വര്‍ഷത്തെ ഒറ്റപ്പെടലായി തോന്നിയിരുന്നെങ്കില്‍ ഇന്നത്തെ കൂടി കാഴ്ച പല വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂടികഴ്ച പോലെയും എനിക്കിന്ന് അനുഭവപ്പെട്ടു. സ്‌നേഹത്തിന്റെയും വാശിയുടെയും ആഴം ഒരു കോറോണക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ഇന്ന് ഞങ്ങള്‍ തെളിയിച്ചു. ഇനി ഒരിക്കലും തിരിച്ചു ലഭിക്കാത്ത എന്റെ ഈ അനുഭവത്തിന് വിരാമം
Comments