Foto

നിവേദനങ്ങള്‍ കൈപ്പറ്റാന്‍ വിപുല തയ്യാറെടുപ്പുമായി ജെ. ബി. കോശി കമ്മിഷന്‍

നിവേദനങ്ങള്‍ കൈപ്പറ്റാന്‍
വിപുല തയ്യാറെടുപ്പുമായി
ജെ. ബി. കോശി കമ്മിഷന്‍

ക്രൈസ്തവര്‍ നേരിടുന്ന സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പ്രശ്നങ്ങള്‍ വിലയിരുത്തുന്ന ജെ. ബി. കോശി കമ്മിഷനു മുമ്പാകെ നിവേദനങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണെന്ന് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കമ്മിഷന്‍ പരാതി കേള്‍ക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്്. അയച്ചുകൊടുക്കുന്ന നിവേദനങ്ങള്‍ ജൂലൈ 30 വരെ സ്വീകരിക്കും.

ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ നിലവാരം, സാമ്പത്തിക പിന്നോക്കാവസ്ഥ, സാമൂഹിക ക്ഷേമം എന്നിവയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2020 നവംബര്‍ അഞ്ചിനു രൂപീകരിച്ചതാണ് റിട്ട. ജഡ്ജി ജെ. ബി. കോശി ചെയര്‍മാനായ കമ്മിഷന്‍.
പട്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ. ബി. കോശിയെക്കൂടാതെ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരാണ് മൂന്നംഗ കമ്മിഷനിലെ മറ്റംഗങ്ങള്‍.2021 മാര്‍ച്ച് ഒന്നിന് കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങി. കമ്മിഷന്‍ മുമ്പാകെ ക്രൈസ്തവ സമുദായാംഗങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കാം.

വിവിധ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിക്കുന്നതിനു കമ്മിഷന്‍ വ്യക്തികള്‍, ഇടവക, ഫൊറോന, സംഘടന, കുടുംബ യൂണിറ്റ്, ഡിപ്പാര്‍ട്ട്മെന്റ് എന്നീ തലങ്ങളില്‍ നിന്നും പരമാവധി നിവേദനങ്ങള്‍ പ്രതീക്ഷിക്കുന്നു. പിന്‍ബലം നല്‍കുന്ന രേഖകള്‍, വാര്‍ത്തകള്‍, ഫോട്ടോകള്‍, സ്ഥിതിവിവര റിപ്പോര്‍ട്ടുകള്‍ എന്നിവ നിവേദനങ്ങള്‍ക്കൊപ്പം അയയ്ക്കണം. അയയ്ക്കുന്ന വ്യക്തിയുടെ പൂര്‍ണമായ അഡ്രസും ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസും രേഖപ്പെടുത്തിയിരിക്കണം. നിവേദനങ്ങള്‍ സഭയുടെ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം.
നിവേദനങ്ങള്‍ക്ക് അടിസ്ഥാനമായുള്ള പ്രധാന വിഷയങ്ങളില്‍ പെടാത്ത വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അതും ചേര്‍ത്ത് നിവേദനങ്ങള്‍ സമര്‍പ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. നിവേദനം നല്‍കേണ്ട വിഷയങ്ങള്‍:

വിദ്യാഭ്യാസം

1. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍.
2.വിദ്യാഭ്യാസ വായ്പ എടുത്തിട്ട് അപേക്ഷകന് ജോലി ലഭിക്കാത്തതുകൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ.
3. സംവരണ സാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് കുറഞ്ഞ മാര്‍ക്കുകളില്‍ മത്സര പരീക്ഷകളിലും ഉദ്യോഗസ്ഥ നിയമനങ്ങളിലും പിന്തള്ളപ്പെടുന്ന സാഹചര്യം.
4. ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക പി എസ് സി, യു പി എസ് സി  ബാങ്ക് ടെസ്റ്റ് തുടങ്ങിയ പരീക്ഷകള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവ ക്രൈസ്തവ സമുദായത്തിന് അനുവദിക്കാത്തത്.
5. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഇത്തരം കോച്ചിംഗ്  സെന്‍സറുകളില്‍ ചുരുക്കം ചില സീറ്റുകള്‍ (20%) അനുവദിക്കുന്നതിനു പകരം ക്രൈസ്തവര്‍ക്ക് മാത്രമായി കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കുക.
6.  80:20 അനുപാതം സ്‌കോളര്‍ഷിപ്പുകളിലും, പി.എസ്.സി കോച്ചിംഗ് സെന്റര്‍കളിലെ പ്രവേശനത്തിലും പുലര്‍ത്തുന്നത്.
7. ക്രൈസ്തവരുടെ ഭാഷയെ (ലത്തീന്‍, സുറിയാനി) പ്രോത്സാഹിപ്പിക്കുക.
8. അധ്യാപക നിയമന ശമ്പള പ്രശ്നങ്ങള്‍ പരിഹരിക്കുക.
9. പിഎസ്സി പരീക്ഷയില്‍ ഇഡബ്ളിയുഎസ് സംവരണം മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക.
10. ക്രൈസ്തവരുടെ ചരിത്ര പഠനത്തിനും ഗവേഷണത്തിനും ധനസഹായം നല്‍കുക.
11. ക്രിസ്ത്യന്‍ സ്‌കൂള്‍ ഓഫ് സ്റ്റഡീസ് ആരംഭിക്കുക.
12. കേരള/ഭാരത ചരിത്രത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കുള്ള പ്രാധാന്യത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
13. പാഠ പുസ്തകങ്ങളില്‍ ക്രൈസ്തവ വിരുദ്ധം ആയിട്ടുള്ള ചരിത്ര ആഖ്യാനങ്ങള്‍ ഒഴിവാക്കുക. (ഉദാ - പ്ലസ് വണ്‍ ഹ്യുമാനിട്ടിസ് ചരിത്ര പുസ്തകത്തില്‍ കുരിശുയുദ്ധങ്ങളുടെ ചരിത്രം വസ്തുതാ വിരുദ്ധമായി ക്രൈസ്തവര്‍ക്ക് എതിരെയാണ് എഴുതി ചേര്‍ത്തിട്ടുള്ളത്.)
14. യൂണിവേഴ്സിറ്റികളില്‍ ക്രിസ്ത്യന്‍ പഠനം, ചെയര്‍ എന്നിവ പ്രോത്സാഹിപ്പിക്കുക.
15. ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്ത അവസ്ഥ.
16. 'ഏകജാലകം' മൂലം ന്യൂനപക്ഷ അവകാശങ്ങള്‍ തന്ത്രപൂര്‍വ്വം കവര്‍ന്നെടുത്ത രാഷ്ട്രീയസാഹചര്യങ്ങള്‍, ഇതുമൂലം സ്വന്തം ഇടവകയുടെ സ്‌കൂളില്‍ പഠിക്കാന്‍ പറ്റാതെ വളരെ ദൂരെപ്പോയി പഠിക്കേണ്ടി വരുന്നതും ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാന്‍ പറ്റാത്തതുമായ ദുരവസ്ഥ.
17. സാമ്പത്തിക പ്രതിസന്ധി മൂലം പഠനം തുടരാന്‍ ആകാത്ത അവസ്ഥ.
18. മതിയായ പഠനം ഉണ്ടായിട്ടും നാട്ടില്‍ ജോലി ലഭിക്കാത്ത അവസ്ഥ.
19. പഠനവും ജോലിയും ഉണ്ടായിട്ടും വിവാഹം നടക്കാത്ത അവസ്ഥ.
20. ഉന്നത പഠനത്തിനും തൊഴിലിലും ജനറല്‍ സീറ്റിലെ മത്സരത്തില്‍ ഉണ്ടാകുന്ന അനീതികള്‍.
21. എന്തെങ്കിലും ജോലിക്കായി നാടുവിട്ട് പ്രവാസികളായി കഴിയേണ്ട അവസ്ഥ.
22. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് മാര്‍ക്ക്, ഫീസ്, പ്രായപരിധി എന്നിവയില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള ഇളവ് നല്‍കണം.
23. സ്വാശ്രയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നല്‍കുക.
24. ദളിത് ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രീമെട്രിക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് മതിയായ വിധത്തില്‍ ലഭ്യമാക്കുക.
25. എല്ലാ കോഴ്‌സുകള്‍ക്കും അഡ്മിഷന് പട്ടികജാതിക്കാരുടെ അതേ സംവരണം ദളിത് ക്രൈസ്തവര്‍ക്കും നല്‍കുക.
26. ക്രൈസ്തവ സ്‌കൂളുകളില്‍ നിയമനം, അഡ്മിഷന്‍, അഡ്മിനിസ്‌ട്രേഷന്‍ ഗ്രാന്‍ഡ്, ന്യൂനപക്ഷ അവകാശ ലംഘനങ്ങള്‍, സിലബസില്‍ കടന്നുകൂടിയ ക്രൈസ്തവ വിശ്വാസവിരുദ്ധ ആശയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍.
27. ക്രൈസ്തവര്‍ നടത്തുന്ന നഴ്‌സിങ് കോളേജുകളില്‍ ക്രൈസ്തവര്‍ക്ക് ആവശ്യത്തിന് പ്രവേശനം ലഭിക്കത്തക്ക വിധത്തില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം. 20% കമ്മ്യൂണിറ്റി കോട്ട സ്വാശ്രയ മെഡിക്കല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ സ്ഥാപനം നടത്തുന്ന സമുദായത്തിന് അനുവദിക്കണം.
28. കേരളത്തിന് പുറത്ത് നേഴ്‌സിങ് പഠിച്ചവര്‍ക്കും പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും പി.എസ്.സി സ്റ്റാഫ് നഴ്‌സ് പരീക്ഷ എഴുതാന്‍ അനുവദിക്കുക.

സാമ്പത്തികം

1. കാര്‍ഷികവിളകളുടെ വില തകര്‍ച്ച.
2. കാര്‍ഷിക വായ്പ എടുത്ത് കടക്കെണിയിലായ പരിതാപകരമായ അവസ്ഥ.
3. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. അതിന് കാരണം സാമ്പത്തിക പിന്നോക്കാവസ്ഥയും തൊഴില്‍ സുരക്ഷിതത്വം ഇല്ലാത്തതുമാണ് എന്ന വിഷയം.
4. വായ്പകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍.
5. ചെറുകിട വ്യവസായങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ വരുന്ന ബുദ്ധിമുട്ട്.
6. കര്‍ഷകര്‍ക്ക് അധ്വാനത്തിന് തുല്യമായ വേതനം ലഭിക്കാത്ത സാഹചര്യം. (ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതിന് ശമ്പളം നല്‍കുക.)
7. റബറിന് കിലോ 300 രൂപ എന്ന വില സ്ഥിരതാപദ്ധതി കാര്യക്ഷമമായി നടപ്പാക്കുക.
8. എല്ലാ പ്രധാനപ്പെട്ട കാര്‍ഷികവിളകളും ഉല്‍പ്പാദന ചെലവും ന്യായമായ ലാഭവും കണക്കിലെടുത്ത് താങ്ങുവില പ്രഖ്യാപിക്കുകയും കൃത്യമായി നടപ്പാക്കുകയും ചെയ്യുക.
9. പ്രവാസികള്‍ തിരിച്ചു വന്നു കഴിയുമ്പോള്‍ ഉപജീവനത്തിനായി വിഷമിക്കുന്ന സാഹചര്യം.
10. പ്രവാസികളില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക.
11. അഭ്യസ്തവിദ്യരായ സമുദായ അംഗങ്ങള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുക.
12. ബിസിനസ് മേഖലയില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികള്‍.

ക്ഷേമം

1. പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല.
2. പ്രകൃതിക്ഷോഭം മൂലം ഭവനം നഷ്ടപ്പെട്ടാല്‍ സാമ്പത്തിക സഹായം ലഭിക്കാത്തവര്‍.
3. ഇടിമിന്നലേറ്റ് ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് നഷ്ടപരിഹാരം ലഭിക്കാത്തത്.
4. വിളവെടുപ്പിന് മുന്‍പ് കൃഷി നാശം സംഭവിച്ചാല്‍ ഗവണ്‍മെന്റില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കാത്തതുമൂലമുള്ള പ്രതിസന്ധികള്‍.
5. വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി നശിക്കുന്നു, അപകടങ്ങള്‍ ഉണ്ടാകുന്നു, ജീവന്‍ നഷ്ടപ്പെടുന്നു.
6. വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ അനുവദിക്കാത്തത്.
7. ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നല്കപ്പെടുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അറിവ് കൃത്യമായി  വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നില്ല. എന്നാല്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ 'മഹല്‍ സോഫ്റ്റ്' എന്ന വെബ്‌സൈറ്റ് വഴി മുസ്ലിം സമുദായത്തിലെ അര്‍ഹരായിട്ടുള്ളവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുമുണ്ട്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേമപദ്ധതികളുനായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയുവാന്‍ 'ക്രിസ്റ്റിയന്‍ സോഫ്്റ്റ് ' സ്ഥാപിക്കുക.

8. സര്‍ക്കാര്‍ ജോലി മേഖലകളില്‍ മറ്റൊരു ന്യൂനപക്ഷ സമൂഹമായ മുസ്ലിം വിഭാഗത്തിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസ് സേനയിലേക്കും, മിലിറ്ററിയിലേക്കും റിക്രൂട്ട്‌മെന്റ് ഉള്ളതായി കാണുന്നു. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കും ഇത്തരത്തില്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് അനുവദിക്കുക. (പാലൊളി മുഹമ്മദ് കുട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പോലീസ് സേനയിലേക്കും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്‌ലേക്കും ജനസംഖ്യ അനുപാതത്തില്‍ മുസ്ലിം വിഭാഗക്കാര്‍ക്ക് പരിഗണന നല്‍കണമെന്ന ശുപാര്‍ശ ഉണ്ടായിരുന്നു)

9. പി.എസ്.സി പരീക്ഷകളില്‍ 35 വയസ്സ് കടന്നുപോയി എന്നതുകൊണ്ട് പങ്കെടുക്കാന്‍ കഴിയാതെ പോയതിനെ കുറിച്ച്.
10. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള പ്രാദേശികമായ പിന്നോക്കാവസ്ഥ.
11. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ ക്രൈസ്തവരുടെ ഇടയില്‍ ജനനനിരക്ക് കുറയുന്നു, മരണനിരക്ക് ഉയരുന്നു അതിലൂടെ ഈ സമൂഹം വംശനാശ ഭീഷണിയിലാണ്.
12.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ വിഷയങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പരാതി നല്‍കുക.
13. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജെണ്ട കെട്ടി സ്ഥലം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍.
14. യുവജനങ്ങള്‍ക്ക് തൊഴില്‍, സംരഭകത്വം ഇവ ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും ധനസഹായവും അനുവദിച്ചു നല്‍കുക. ഇത്തരത്തിലുള്ള സംരംഭകര്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.
15. കേന്ദ്ര ഇ ഡബ്‌ളിയു എസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും ഹൗസ് പ്ലോട്ട് വിഷയം പറഞ്ഞു സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നു.
16. സംസ്ഥാന സര്‍ക്കാരിന്റെ ഇ ഡബ്‌ളിയു എസ് സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ സുതാര്യമാക്കുക.
17. എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനങ്ങള്‍ കൃത്യമായി നടത്താത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍.
18. ജോലി സ്ഥിരപ്പെടുത്തല്‍ നടത്താത്ത സര്‍ക്കാര്‍ നടപടിയെ കുറിച്ച്.
19. ക്രൈസ്തവര്‍ക്കിടയിലെ തൊഴില്‍ രാഹിത്യം.
20. പ്രവാസികളായ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍
21. കുടിയേറ്റ മേഖലകളിലെ വന്യജീവി ആക്രമണം.
22. തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ക്രൈസ്തവര്‍ക്കായി ആരംഭിക്കുക.
23. അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ കലകളെ പ്രോത്സാഹിപ്പിക്കുക .
24. ക്രൈസ്തവരുടെ വിശുദ്ധനാട് സന്ദര്‍ശനത്തിനു സബ്സിഡി അനുവദിക്കുക.
25. ദളിത് ക്രൈസ്തവരെ എസ്സി/എസ്ടി സംവരണത്തില്‍ ഉള്‍പ്പെടുത്തുക.
26. പള്ളി ജീവനക്കാര്‍ക്കു ആനുകൂല്യം അനുവദിക്കുക.
27. അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ നിബന്ധനകള്‍ ഒഴിവാക്കുക.
28. സെമിത്തേരി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുക.
29. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മേലുള്ള അനാവശ്യ നിയന്ത്രണം ഒഴിവാക്കുക.
30. കേരളത്തിലെ ക്രൈസ്തവ പൈതൃകവും ചരിത്രവും സംരക്ഷിക്കുന്നതിനു മ്യൂസിയം നിര്‍മിക്കുക.
31. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ക്രൈസ്തവ പങ്കാളിത്തം ഉള്‍പ്പെടുത്തുക.
32. ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സംരക്ഷിക്കുക.
33. ഏക്കറുകള്‍ ഭൂമി ഉണ്ടായിട്ടും വരുമാനം ഇല്ലാത്ത അവസ്ഥ.
34. കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍പന്നി എന്നിവയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുക.
35. പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം.
36. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം.

38. 'ലവ് ജിഹാദിന്' സമാനമായ കെണികളില്‍ പെണ്‍കുട്ടികളെ വീഴ്ത്തുന്നതുമായി സംബന്ധിച്ച പരാതികള്‍.
39. പെണ്‍കുട്ടികളെ സൈബര്‍ ബുള്ളിയിങ് വിധേയമാക്കുന്നത് സംബന്ധിച്ച പരാതി.
40. പൊതുമധ്യത്തില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍.
41. മാറാരോഗങ്ങള്‍ ആയി വലയുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം (ചികിത്സാചെലവ്) സബ്‌സിഡിനിരക്കില്‍ ലഭിക്കണമെന്ന ആവശ്യം.
42. സിയാല്‍ മോഡല്‍ റബ്ബര്‍ കമ്പനി ആരംഭിച്ച് റബര്‍ കര്‍ഷകരെ രക്ഷിക്കണം.
43. റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കുക.
44. റബര്‍ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതി ചുങ്കം ഉയര്‍ത്തുകയും ചെയ്യുക.
45. റബ്ബര്‍ ബോര്‍ഡ് പഴയ നിലയില്‍ പുനസ്ഥാപിക്കുക.
46. കുടിവെള്ളം, ജലക്ഷാമം പോലെയുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍.
47. വഴി സൗകര്യം, വൈദ്യുതി, ഇന്റര്‍നെറ്റ് മുതലായവയുടെ പരിമിതികള്‍.
48. പട്ടയഭൂമിയിലെ വാണിജ്യ നിര്‍മ്മാണ നിരോധനം പിന്‍വലിക്കുന്നതിനെപ്പറ്റി.
49. പരിസ്ഥിതി സംവേദക മേഖലകളില്‍നിന്ന് കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുക.
50. ഛഋഇ വിഭാഗത്തിന്റെ ക്ഷേമത്തിനായി സ്‌പെഷ്യല്‍ ഡയറക്ടറേറ്റ്ഏൃലമ േആരംഭിക്കുക.
51. പ്രായമായവരുടെയും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെയും വിവിധ പ്രശ്‌നങ്ങള്‍.
52. ശാരീരികമോ മാനസികമോ ആയ കുറവുകള്‍ ഉള്ള കുട്ടികളെ പരിപാലിക്കുന്നതിനും പഠിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും അതിനായുള്ള സ്ഥാപനങ്ങളുടെ പരിമിതികളും.
53. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ഓര്‍ഫനേജ് കള്‍ക്കും സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുകയും മതിയായ സ്റ്റാഫിനെ നിയമിക്കാന്‍ സഹായിക്കുകയും ചെയ്യുക.
54. കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്ക് മരുന്ന്, ലാബ് പരിശോധന, ചികിത്സ, ഭക്ഷണം മുതലായവ സൗജന്യമായി നല്‍കുക.
56. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുക.
57. മതബോധന പരിശീലനത്തിനു സാമ്പത്തിക സഹായം.

നിവേദനങ്ങള്‍ കമ്മിഷനു നേരിട്ട് (3 കോപ്പി) തപാല്‍ മുഖേനയും, ഇമെയില്‍ വഴിയും അയക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.വിലാസം : *സെക്രട്ടറി, ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷന്‍, രണ്ടാം നില, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, പനമ്പിള്ളി നഗര്‍, കൊച്ചി - 682 036

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News