Foto

കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല- ജസ്റ്റിസ് ജെ. ബി. കോശി

കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല-  ജസ്റ്റിസ് ജെ. ബി. കോശി

കർഷകരില്ലാതെ സമൂഹത്തിന് നില നിൽപ്പില്ലെന്നും ഏറ്റവും മാന്യമായ തൊഴിലാണ് കാർഷിക വൃത്തിയെന്നും ജസ്റ്റിസ് ജെ . ബി കോശി . നയവൈകല്യം കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും കർഷകർ കാർഷികവൃത്തി ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസും വൈ എം സി എ യും സംയുക്തമായി സംഘടിപ്പിച്ച കാർഷിക മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്ന സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കകയാ യിന്നു ജസ്റ്റിസ്. കൃഷിയിടത്തിൽ വിജയിക്കുന്ന കർഷകർ വിപണിയിൽ പരാജയപ്പെടുകയാണെന്നും കാർഷിക ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായി ന്യായ വില ലഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.  കർഷകരും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തെ സംബന്ധിച്ച് അഡ്വ ജോൺസൺ വീട്ടിയാങ്കൽ സെമിനാർ നയിച്ചു.
യോഗത്തിൽ വൈ എം സി എ സംസ്ഥാന ചെയർമാൻ ജോസ് ജി ഉമ്മൻ, ഇമ്മാനുവേൽ നി ധീരി, റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, അഡ്വ ഒ.വി ജോസഫ്, ജോബി സെബാസ്റ്റ്യൻ, ജോസ് വട്ടുകുളം സാജു അലക്സ് തുടങ്ങിയവർ സംസാരിച്ചു.

Foto

Comments

leave a reply

Related News