Foto

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു നീട്ടും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണന വിഷയങ്ങളെ ക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാനാണു തീരുമാനിച്ചത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുന്‍പാകെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചു ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതെന്ന് ജനുവരിയില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിന്നു. ഇതിൽ ഒരു ലക്ഷത്തിലേറെ പരാതികൾ ഇനിയും തരം തിരിക്കാനുണ്ട്.

ജസ്റ്റീസ് ജെ.ബി. കോശി ഡോ. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ ആണ്‌ കമ്മീഷൻ അംഗങ്ങൾ  
 

Comments

leave a reply

Related News