ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ബിരുദം പൂര്‍ത്തീകരിച്ചവര്‍ക്കു ചേരാവുന്ന ത്രിവല്‍സര എല്‍.എല്‍.ബി. കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ അടിസ്ഥനത്തിലാണ്, പ്രവേശനം. ആഗസ്റ്റ് 5 വരെ, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും.പരീക്ഷാ തീയതി നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് പ്രവേശന നടപടി ക്രമങ്ങള്‍ നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വാശ്രയ ലോ കോളേജുകളിലേയും പ്രവേശനം, ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും
www.cee.kerala.gov.in
ഹെല്‍പ് ലൈന്‍ നമ്പര്‍
04712525300











Comments