Foto

നിഷില്‍ (National Institute of Speech and Hearing -NISH) ബിരുദപ്രവേശനം

നിഷില്‍ ബിരുദപ്രവേശനം

അവസാന തിയതി, ഒക്ടോബര്‍ 7

 

ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന വിവിധ ബിരുദ കോഴ്‌സസുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സുകള്‍ക്ക് കേരള യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ട്. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാകൂ. അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തിയതി, ഒക്ടോബര്‍ 7 ആണ്.

കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദേശീയ നിലവാരമുള്ള സ്ഥാപനമാണ് നിഷ്.  ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് നല്‍കുന്ന സംഭാവനകള്‍ വലുതാണ്.

വിവിധ പ്രോഗ്രാമുകള്‍
1.ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്‌ഐ)
2.ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എച്ച്‌ഐ)
3.ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ് (എച്ച്‌ഐ) 

അടിസ്ഥാന യോഗ്യത
ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്‌സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു വോ തത്തുല്യയോഗ്യതയോ അപേക്ഷകനുണ്ടായിരിക്കണം. 

അപേക്ഷാ സമര്‍പ്പണത്തിനും
കൂടുതല്‍ വിവരങ്ങള്‍ക്കും 
 www.nish.ac.in, admissions.nish.ac.in

ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 
0471-2944635

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി.പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com

 

Foto

Comments

leave a reply