ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഡൽഹി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിലും ജി.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലും അടുത്ത അധ്യയന (2023-24) വർഷം നടത്തുന്ന പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.മേയ് അഞ്ചു വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.ഓൺലൈൻ ആയും വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ പുരിപ്പിച്ചു നൽകിയും അപേക്ഷിക്കാം.
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ് സി. മെഡിക്കൽ ടെക്നോളജി(മൂന്നു വർഷം)
2.ബി.എസ് സി .റേഡിയോഗ്രഫി (മൂന്നു വർഷം)
3.എം.എസ് സി .റേഡിയോഗ്രഫി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി (രണ്ടു വർഷം)
അപേക്ഷാ ഫീസ്
ബി.എസ് സിക്ക് 1000/- രൂപയും എം.എസ് സിക്ക് 1500/- രൂപയുമാണ്, അപേക്ഷാ ഫീസ്. എന്നാൽ പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക്, യഥാക്രമം 500/-, 750/-രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
Comments