A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ സംഘടിപ്പിച്ച "സമർപ്പിതർ - സഭാജ്വാല" എന്ന പ്രോഗ്രാം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ദുർബ്ബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടുകയും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് അവരെ ബോധവൽക്കരിക്കുകയും, നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു. വിമൻസ് കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സ്പിരിച്വൽ ഡയറക്ടർ ഫാ. ലിജു മാത്യു, ജോയിന്റ് സെക്രട്ടറി ഷീജ എബ്രഹാം, ട്രഷറർ ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

സിബിസിഐ വിമൻസ് കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് മാർ തോമസ്, സിബിസിഐ വിമൻസ് കമ്മീഷൻ അംഗം ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, സിബിസിഐ കൗൺസിൽ സെക്രട്ടറി സി. നവ്യ എഫ്സിസി എന്നിവരെ ആദരിക്കുകയും മുൻ സ്പിരിച്വൽ ഡയറക്ടർ ഫാ. വിത്സൺ ഇലവത്തുങ്കൽകൂനന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ലിംഗസമത്വം എന്ന വിഷയത്തെ ആസ്പദമാക്കി, സി. അഡ്വ. ജോസിയ എസ്ഡി പ്രബന്ധാവതരണം നടത്തി. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുമുള്ള വനിതാകമ്മീഷൻ പ്രതിനിധികൾ പ്രോഗ്രാമിൽ പങ്കെടുത്തു. രാജ്യത്തും സംസ്ഥാനത്തും വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരായും കത്തോലിക്കാ സന്യസ്തർക്കെതിരായി വർദ്ധിച്ചുവരുന്ന അവഹേളനങ്ങൾക്കെതിരായുമുള്ള പ്രമേയം വനിതാകമ്മീഷൻ പ്രതിനിധികൾ ഐകകണ്ഠേന പാസാക്കി

Comments

leave a reply

Related News