Foto

കാലാവസ്ഥയ്ക്കായി ഒരു ഞായറാഴ്ച; ബ്രിട്ടനിലും അയർലണ്ടിലും സഭകൾ കൈകോർക്കുന്നു

കാലാവസ്ഥയ്ക്കായി ഒരു ഞായറാഴ്ച; ബ്രിട്ടനിലും അയർലണ്ടിലും സഭകൾ കൈകോർക്കുന്നു

ഗ്ലാസ്‌ഗോ : കാലാവസ്ഥയ്ക്കായി ഒരു ഞായറാഴ്ച. സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയിൽ ഒക്‌ടോബർ  31 മുതൽ നവബർ 12 വരെ നടക്കുന്ന
യു എൻ കാലാവസ്ഥതാ  സമ്മേളനത്തിനു മുന്നോടിയായാണ് ഈ ഞായറാഴ്ചയാചരണം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രാർത്ഥനയും പ്രവർത്തനവും  ലക്ഷ്യമാക്കിയാണ് ഈ ദിനാചരണം.
    
എൻവയൺമെന്റൽ ഇഷ്യൂസ് നെറ്റ് വർക്കും (ഇ ഐ എൻ) ബ്രിട്ടനിലും അയർലണ്ടിലുമായുള്ള സഭകളുടെ കൂട്ടായ്മയായ ചർച്ച്‌സ് ടുഗദർ ഇൻ ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലണ്ടും (സി ടി ബി ഐ) ചേർന്ന് കഴിഞ്ഞ വർഷം മുതലാണ് 'കാലാവസ്ഥയ്ക്കായുള്ള ഞായർ' ആചരണത്തിനു തുടക്കമിട്ടത്.
    
ഇരുപത്തിയാറാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് എന്ന കാലാവസ്ഥയെക്കുറിച്ചുള്ള     സമ്മേളനത്തിന്റെ ചുരുക്കനാമം COP 26 എന്നാണ്. 'സൃഷ്ടിയുടെ കാലം' എന്നറിയപ്പെടുന്ന   സെപ്തംബർ 1 മുതൽ ഒക്‌ടോബർ 4 വരെയുള്ള നാളുകളിലാണ് ഈ ദിനാചരണം നടത്തിവരുന്നത്. ഇംഗ്ലണ്ട്, സ്കോട്ലാൻഡ് , വെയിൽസ്, അയർലണ്ട് എന്നിവിടങ്ങളിലെ 1500 ഓളം ദേവാലയങ്ങൾ                 കാലാവസ്ഥയ്ക്കായുള്ള ഞായർ ആചരിച്ചു തുടങ്ങിയതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് ആൻഡ് വെൽസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ ചാരിറ്റബിൾ ഏജൻസിയായ CAFOD  ഉം ഈ സംരഭങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.
    
COP 26 ൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ വിവിധ പൗര സമൂഹങ്ങൾക്ക് പ്രചോദനമാകാനുള്ള ക്രിസ്തീയ സാക്ഷ്യമെന്ന രീതിയിലാണ് കാലാവസ്ഥാ  ഞായറാഴ്ചയാചരണം സംഘടിപ്പിച്ചിട്ടുള്ളത്. സെപ്തംബർ 5-ന് ഗ്ലാസ്‌ഗോ കതീഡ്രലിൽ എക്യുമെനിക്കൽ തലത്തിൽ കാലാവസ്ഥയ്ക്കായുള്ള ഞായറാഴ്ചയാചരിക്കും.
    
സ്‌കോർട്ട്‌ലാൻഡിലെ വിശ്വാസ പ്രതികരണ വേദിയുടെ കൺവീനർ ആംഗ്ലിക്കൻ സഭയിൽ നിന്നുള്ള റവ. ഡോ. സൂസൻ ബ്രൗസാണ്. കാലാവസ്ഥാവ്യതിയാനം മൂലം യാതനയനുഭവിക്കുന്നവരുടെ ശബ്ദം ഉറക്കെ കേൾപ്പിക്കാൻ ഈ ദിനാചരണങ്ങൾക്കു കഴിയുമെന്ന് ഡോ. സൂസൻ പറഞ്ഞു.

Foto

Comments

leave a reply