Foto

ജീവനുവേണ്ടി കൈകോർക്കൂ!

ജീവനുവേണ്ടി കൈകോർക്കൂ!

ആഗസ്റ്റ് പത്താം തീയതി ഇന്ത്യയിൽ വിലാപദിനം

കൊച്ചി: കഴിഞ്ഞ 50 വർഷങ്ങളായി ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോലൈഫ് മനോഭാവം 'ഭാരതീയർക്കിടയിൽ വളർത്താനുമായി 'ഭാരത കത്തോലിക്കാസഭ' ആഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുന്നു. സിബിസിഐ പ്രസിഡൻറ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എല്ലാ മെത്രാന്മാർക്കും ഇതിനെസംബന്ധിച്ച് കത്തുകളയച്ചു. 1971 ഓഗസ്റ്റ് പത്താംതീയതി ആണ് MTP Act ലൂടെ 'ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമായിത്തീർന്നത്. കോടിക്കണക്കിന് ശിശുക്കൾ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. 2015ൽ മാത്രം 15.6 ദശലക്ഷം കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ശിശുക്കൾക്കു വേണ്ടി ബലിയർപ്പണം, പ്രാർത്ഥനായജ്ഞങ്ങൾ, കരുണക്കൊന്ത തുടങ്ങിയവയും പൊതുജനത്തിന്റെ ബോധവത്കരണത്തിനുവേണ്ടി 24 മണിക്കൂർ നീളുന്ന സോഷ്യൽ മീഡിയ ഉപവാസം (ഡിജിറ്റൽ ബ്ലാക്ക് ഔട്ട്), രണ്ടു മിനിറ്റു നേരം ദേവാലയങ്ങളിൽ മരണമണി മുഴക്കൽ, അനുസ്മരണാസമ്മേളനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കേരളസഭയിൽ ജീവസംരക്ഷണദിനം ആചരിക്കാൻ കെസിബിസി ഫാമിലി കമ്മീഷൻ ഇതിനകം ആഹ്വാനം നൽകിയിട്ടുണ്ട്. എല്ലാ രൂപതകളിലും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലായിരിക്കും ഈ ദിനാചരണം നടത്തപ്പെടുന്നത് എന്ന് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾസൺ സിമേതി അറിയിച്ചു.


ഫാ. പോൾസൺ സിമേതി  
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ
     
(വിശദവിവരങ്ങൾക്ക് ബന്ധപ്പടുക:E-mail : kcbcfamilycommission @gmail.com, Web: kcbcfamilycommission.org)

Foto

Comments

leave a reply