Foto

വേരുകളിലേക്കുള്ള പ്രതീക്ഷയുടെ തീർത്ഥാടനമെന്ന് പാപ്പ

വേരുകളിലേക്കുള്ള പ്രതീക്ഷയുടെ തീർത്ഥാടനമെന്ന് പാപ്പ
    
വത്തിക്കാൻ സിറ്റി : സ്ലോവാക്യ, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര  വേരുകളിലേക്കുള്ള പ്രതീക്ഷയുടെ തീർത്ഥാടനമായിരുന്നുവെന്ന്  ഫ്രാൻസിസ് പാപ്പ. പൊതുദർശന വേളയിൽ തീർത്ഥാടകരോട് സംസാരിക്കവേ, കത്തോലിക്കാ സഭ രണ്ട് ശ്വാസകോശങ്ങളിലൂടെയാണെന്നും  ശ്വസിക്കുന്നതെന്നും, അതിലൊന്ന് ലത്തീൻ റീത്തും മറ്റൊന്ന് ഗ്രീക്ക് റീത്തുമാണെന്നും പാപ്പ പറഞ്ഞു.
    
യഹൂദരോടും മറ്റ് ക്രൈസ്തവരോടും, ഇതര മതവിശ്വാസികളോടും 'ഒപ്പ'മൊരു തീർത്ഥാടനമായിരുന്നു സെപ്തപർ 12 മുതൽ 15 വരെ താൻ നടത്തിയതെന്ന് പാപ്പ കൂട്ടിച്ചേർത്തു.
    
ഹങ്കറിയിലെ ബുദ്ധാപെസ്റ്റിൽ കർത്താവിന്റെ ബലിക്കു മുന്നിൽ സാർവത്രിക സഭ ഒന്നാകെ   സമ്മേളിക്കുകയായിരുന്നു. ദൈവത്തിന്റെ വിശുദ്ധജനം, കർത്താവിന്റെ ദിനത്തിൽ അവരെ ഉജ്ജീവിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യമെന്ന നിഗൂഢരഹസ്യത്തിനു മുന്നിൽ   ഒന്നിച്ചുകൂടി. അൾത്താരയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന കുരിശിനാൽ അവർ ആശ്‌ളേഷിക്കപ്പെട്ടു.               അതാകട്ടെ എളിമയുടെയും നിസ്വാർത്ഥതയുടെയും ദിവ്യകാരുണ്യ വഴിയിലേക്ക് അവരെ നയിച്ചു.  വ്യാകുലമാതാവിന്റെ തിരുനാൾ ദിനത്തിലാണ് ഈ തീർത്ഥാടനം സമാപിച്ചത്. ദൈവജനം ഇതിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്- ആരാധിക്കാനും, പ്രാർത്ഥിക്കാനും, യാത്രചെയ്യാനും അലയാനും, പിഴയിടാനും, പ്രാർത്ഥിക്കാനും അങ്ങനെ ദൈവം നൽകുന്ന സമാധാനവും ആനന്ദവും സ്വന്തമാക്കാൻ അവർക്ക് കഴിയും - പാപ്പ പറഞ്ഞു.
    
ഈ തീർത്ഥാടനം എന്നെ നമ്മുടെ വേരുകളിലേക്ക് നയിച്ചു. ഒമ്പതാം നൂറ്റാണ്ട് മുതലുള്ള   ക്രിസ്തീയവും പ്രാദേശികവുമായ പാരമ്പര്യങ്ങളെ സ്പർശിച്ചറിയാൻ ഹങ്കറിയിലെയും സ്ലോവാക്യയിലെയും മെത്രാന്മാരുമായുള്ള കണ്ടുമുട്ടലിലൂടെ കഴിഞ്ഞു. എന്റെ ഈ അപ്പസ്‌തോലിക പര്യടനം                  പ്രതീക്ഷയുടെ തീർത്ഥാടനമായിരുന്നു. കോസിസിൽ ഞാൻ കണ്ട യുവജനങ്ങളുടെ കണ്ണുകളിൽ  പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
ബ്രാറ്റിസ്ലാവയിൽ മിഷണറീസ് ഓഫ് ചാരിറ്റീസിൽ  പെട്ട  സന്യാസിനികൾ ഭവനരഹിതരായവരെ നിശ്ശബ്ദമായി ശൂശ്രൂഷിക്കുന്നതിനു  ഞാൻ സാക്ഷ്യം വഹിച്ചു. എന്റെ അപ്പസ്‌തോലിക പര്യടനത്തിന് ഒരുക്കങ്ങൾ നടത്തിയ മെത്രാന്മാരെയും പൗരപ്രമുഖരെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു - പാപ്പ പറഞ്ഞു.

 

Comments

leave a reply

Related News