Foto

വിധവ-ഏകസ്ഥ സംഗമം നടത്തി

വിധവ-ഏകസ്ഥ സംഗമം നടത്തി

ഓരോ വ്യക്തിയെക്കുറിച്ചുമുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ് ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുമെന്ന വിശ്വാസമാണ് പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ ധൈര്യപ്പെടുത്തേണ്ടതെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ നേതൃത്വത്തിൽ എ സി എൻ ഇന്റർനാഷനലിന്റെ സഹകരണത്തോടെ സഹൃദയയും ഫാമിലി അപോസ്റ്റലേറ്റ്‌ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വിധവാ- ഏകസ്ഥ സംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ റിന്യുവൽ സെന്ററിൽ സംഘടിപ്പിച്ച സംഗമം ഹൈബി ഈഡൻ എം. പി.ഉദ്‌ഘാടനം ചെയ്തു.  ഒറ്റപ്പെട്ടു നിൽക്കാതെ ജീവിതവിജയം നേടിയെടുക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിർധനരായ വിധവകൾക്ക്  യോഗത്തിൽ  ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ഫാമിലി അപോസ്റ്റലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിന്റോ പടയാട്ടി,  റിന്യുവൽ സെന്റർ ഡയറക്ടർ ഫാ. ആൻറണി  ഇരവിമംഗലം, ബിനി കൂട്ടുങ്കൽ, സിസ്റ്റർ ജെയ്‌സി ജോൺ  എന്നിവർ സംസാരിച്ചു.

ഫോട്ടോ: കലൂർ റിന്യുവൽ സെന്ററിൽ എറണാകുളം-അങ്കമാലി അതിരൂപത സംഘടിപ്പിച്ച എറണാകുളം മേഖലാതല വിധവാ- ഏകസ്ഥ സംഗമം ഹൈബി ഈഡൻ എം. പി.ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ബിനി കൂട്ടുങ്കൽ,   ഫാ. ജിന്റോ പടയാട്ടി, ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ,   ഫാ. ആൻറണി  ഇരവിമംഗലം, സിസ്റ്റർ ജെയ്‌സി ജോൺ  എന്നിവർ സമീപം.

ജീസ് പി. പോൾ

 

 

Comments

leave a reply

Related News