ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കേരളത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലേക്ക് കൂടുതല്‍ പേരെയെത്തിക്കുകയെന്ന ലക്ഷ്യം വച്ച്, സിവില്‍ സര്‍വീസ് അക്കാദമി
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പരിശീലനം നല്‍കുന്നു. നിലവില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതിയവര്‍ക്കാണ് , അവസരം. തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി അഡോപ്ഷന്‍ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 27നകം , രജിസ്‌ട്രേഷന്‍ ലിങ്കുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം.പരിശീലനം, മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
പരിശീലനത്തിന്റെ പ്രത്യേകതകളും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളും
ഐ.ഐ.എം. കളിലെ അധ്യാപകര്‍ നടത്തുന്ന വ്യക്തിത്വവികസന ക്ലാസ്സുകളും പ്രമുഖ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന മോക്ക് ഇന്റര്‍വ്യൂവും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി,അക്കാദമി ക്രമീകരിക്കും. ഇതിനു പുറമെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ക്ക് , ഡല്‍ഹി -കേരള ഹൗസില്‍ താമസം, ഭക്ഷണം, ഡല്‍ഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും.
രജിസ്ട്രഷന്‍ ലിങ്ക്
https://kscsa.org/2022/02/14/registration-training-for-the-personality-test-cse-2021/
വെബ്‌സൈറ്റ്
www.kscsa.org
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
മെയില്‍
directorccek@gmail.com
ഫോണ്‍
04712313065
04712311654
8281098862
Comments