കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ (കാർട്ട്) നേതൃത്വത്തിൽ ക്‌നാനായ സമുദായത്തിലെ പടമുഖം ഫൊറോനയിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഹൈറേഞ്ച് സ്റ്റാർസ് പ്രോഗ്രാമിന്റെ ഭാഗമായി ഹൈറേഞ്ചിലെ വിവിധ ഇടവകകളിലെ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പരിശീലന ക്യാമ്പ് അപ്നാദേശിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. ഏപ്രിൽ 8, 9,10 ദിവസങ്ങളിൽ പീരുമേട് മരിയഗിരി സ്‌കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിനോദവും വിജ്ഞാനവും പകർന്നു നൽകുന്ന നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊഫ അലക്‌സ് ജോർജ്, ഡോ. അജിത് ജെയിംസ്, ഫിലിപ്പ് പെരുമ്പളത്തുശ്ശേരിൽ, ഫാ. ബിന്നി കൈയാനിയിൽ, ഫാ. റ്റിനേഷ് പിണർക്കയിൽ, ഫാ. റ്റോബി ശൗര്യാമ്മാക്കൽ, ഫാ. സിറിയക് ഓട്ടപ്പള്ളിൽ, ഷീന സ്റ്റീഫൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. പടമുഖം ഫൊറോന വികാരി ഫാ. ഷൈജി പൂത്തറ, ഹൈറേഞ്ച് മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സമർപ്പിത പ്രതിനിധികൾ, കാർട്ട് മെന്റേഴ്‌സ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 120 കുട്ടികളിൽനിന്നും 50 കുട്ടികളെ തുടർന്നുള്ള വിദഗ്ദ്ധ സമഗ്ര വളർച്ച പരിശീലനങ്ങൾക്കായി തെരഞ്ഞെടുക്കും
Comments