Foto

ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ; ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം

ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ; ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം

 

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ നടത്തുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിന്  ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി , വെബ്‌സൈറ്റ് മുഖാന്തിരവും സമർപ്പിക്കാം. അപേക്ഷേഫോം, ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എല്ലാം ജില്ലകളിലുമുള്ള വ്യവസായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. 

 

ആർക്കൊക്കെ അപേക്ഷിക്കാം

ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്  എസ്.എസ്.എൽ.സി/ തത്തുല്യ 

യോഗ്യത നേടിയവരായിരിക്കണം ,

അപേക്ഷകർ . അപേക്ഷകരുടെ പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. 

 

പട്ടികജാതി/പട്ടിക വർഗക്കാർക്ക്  25 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്.20 ശതമാനം സീറ്റുകൾ നെയ്ത്തു വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ, ജനനം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും 

https://iihtkannur.ac.in/

 

ഫോൺ

0497 2835390

0497 2965390

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News