Foto

റോമിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിൽ പങ്കെടുക്കുന്ന മെത്രാൻമാരാല്ലാത്ത മലയാളി സാന്നിധ്യങ്ങൾ.

റോമിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിൽ പങ്കെടുക്കുന്ന മെത്രാൻമാരാല്ലാത്ത മലയാളി സാന്നിധ്യങ്ങൾ.

സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനിൽ വച്ച് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും,  ഒരു മിഷനറി സിസ്റ്ററും,  മൂന്ന് മക്കളുടെ പിതാവായ ഒരു അല്മായസഹോദരനും പങ്കെടുക്കും.ഇവർ മൂന്ന് പേരും ഇന്ത്യയുടെ  പ്രതിനിധികളല്ല എന്നതും ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിൽ ജീസസ് യൂത്ത് പ്രവർത്തകനായ മിസ്റ്റർ മാത്യു തോമസാണ് വോട്ടവകാശമുള്ള മലയാളി അല്‍മായ സിനഡംഗം. മിസ്റ്റർ മാത്യു തോമസ് ഗൾഫ് മേഖലയിലെ വിശ്വാസികളെ പ്രതിനിധികരിച്ച് സിനഡില്‍ പങ്കെടുക്കുമ്പോള്‍ മാനന്തവാടി രൂപതംഗമായ സിജീഷ് അച്ചൻ ഓഷ്യാന മേഖലയെ പ്രതിനിധികരിച്ചും, സിസ്റ്റര്‍ ടാനിയ M.Id സിനഡ് സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലുമാണ് സിനഡിൽ പങ്കെടുക്കുന്നത്.

ഇവരെ കൂടാതെ സിറോ മലബാർ സഭ തലവനായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും, സിറോ മലങ്കര സഭയുടെ തലവനായി കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് പിതാവും, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ തലവനായി മാർ ആൻഡ്രൂസ് താഴത്ത് പിതാവും, ദൈവശാസ്ത്ര പ്രതിനിധിയായി മാർ ജോസഫ് പാംപ്ലാനി പിതാവും, ലത്തീൻ സഭയിൽ നിന്ന് ബിഷപ്പ് അലക്സ് വടക്കുംതല പിതാവും മലയാളികൾ ആയി സിനഡിൽ ഉണ്ട്.

2023 ഒക്ടോബർ 1ന്  ത്രിദിന ധ്യാനത്തോടെയാണ് പതിനാറാമത് ആഗോള സാധാരണ സിനഡ് ആരംഭിക്കുക. സിനഡിൽ പങ്കെടുക്കാനായി 378 അംഗങ്ങളാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ഇപ്പോഴുള്ളത്. ഇതിൽ ഇനിയും കൂട്ടി ചേർക്കലുകൾ ഉണ്ടാകും എന്ന് സിനഡ് സെക്രട്ടറിയേറ്റ് തലവന്‍ കര്‍ദിനാള്‍ മാരിയോ ഗ്രേക്ക്  പറഞ്ഞിട്ടുണ്ട്. ഈ 378 പേരിൽ പൗരസ്ത്യ കത്തോലിക്കാ സഭ പ്രതിനിധികളായി 20 പേരും, വിവിധ എപ്പിസ്കോപ്പൽ കോൺഫറൻസുകളിൽ നിന്ന് 168 പേരും, മറ്റ് പ്രതിനിധികളായി 92 പേരും, 8 പ്രത്യേക അതിഥികളും, 57 ദൈവശാസ്ത്ര വിദഗ്ധരും ചര്‍ച്ചാസംവിധാന സഹായികളും ഉണ്ട്. സിനസിൽ പങ്കെടുകുന്ന 85 സ്ത്രീകളിൽ 56 പേർക്ക് വോട്ടവകാശമുണ്ട്.

ഫാ ജിയോ തരകൻ
 

Comments

leave a reply

Related News