അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്റെ സ്കോളർഷിപ്പ്
അമേരിക്കയിലെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന
മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന സ്കോളർഷിപ്പിന് , ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ മേഖലയിലെ വിദ്യാർത്ഥികള്‍ക്കാണ്, സ്കോളർഷിപ്പ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ, ഡിസംബര്‍ എട്ട് വരെ അവസരമുണ്ട്.
എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ മേഖലകളിൽ പഠിക്കുന്ന ഒന്നാം വര്‍ഷബിരുദക്കാര്‍ക്കാണ് അപേക്ഷിക്കാനവസരം.ഓരോ വര്‍ഷവും 600 യു.എസ് ഡോളര്‍ (48,660രൂപ) സ്‌കോളര്‍ഷിപ്പായി ലഭിക്കും.
നിബന്ധനകൾ
1.കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം ഒന്നരലക്ഷം രൂപയില്‍ കവിയരുത്
2.KEAM-2023 റാങ്ക് , 5000-ല്‍ താഴെ ആയിരിക്കണം/ബി.ആര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് NATA സ്‌കോര്‍ 110 ന് മുകളിലായിരിക്കണം
3.പത്താം ക്ലാസിലും പ്ലസ്ടുവിലും 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments