Foto

ലോക കിരീടം നേടാന്‍ മെസിക്കായി മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കി മലയാളി സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്

ഡോ. വിപിന്‍ വി.റോള്‍ഡന്റ്

 

പിന്തുണയായി റയല്‍മാഡ്രിഡിനായി ഒരുക്കിയ സൈക്കോളജിക്കല്‍ സ്ട്രാറ്റജിയുടെ ട്രാക്ക് റെക്കോര്‍ഡ്

 കൊച്ചി:(17.11.2022) ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം. ലോകകപ്പ് ആര് കൊണ്ടുപോകുമെന്ന ആകാംക്ഷയിലാണ് ലോകം മുഴുവന്‍. പ്രവചനങ്ങള്‍ നിറയുകയാണ്. വിദഗ്ധരും, ആരാധകരും പല തട്ടിലാണ്.എന്നാല്‍ സ്‌പോര്‍ട്‌സ്- പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്ദന്‍ ഡോ. വിപിന്‍ വി റോള്‍ഡന്റിന് സംശയമില്ല. കപ്പ് അര്‍ജന്റീനക്ക് തന്നെ. പക്ഷെ അത് മെസിയുടെയും അര്‍ജന്റീന ടീമിന്റെയും മനോബലത്തെയും വൈകാരിക നിയന്ത്രണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രാഥമിക മത്സരങ്ങള്‍ കടന്ന് നോക്ക്ഔട്ട് റൗണ്ടിലേക്കെത്തുമ്പോള്‍ നടക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം അതിജീവിക്കാന്‍ മെസിക്കായുള്ള തന്റെ പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജികളുമായി ഉടന്‍ ഖത്തറിലേക്ക് തിരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ മലയാളി സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്.


നേരത്തെ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കല്‍ സ്ട്രാറ്റജികള്‍ തയ്യാറാക്കിയവരില്‍ ഡോ.വിപിന്‍ റോള്‍ഡന്റുമുണ്ടായിരുന്നു.മാനസിക പരിശീലനത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു ഏഷ്യന്‍ വംശജന്റെ, ഒരു ഭാരതീയന്റെ അസാധാരണമായ ഒരു കാല്‍വെപ്പായിരുന്നു ഇത്.

ഈ ട്രാക്ക് റെക്കോര്‍ഡുമായാണ് മെസിക്കും, അര്‍ജന്റീനയ്ക്കും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അപ്രാപ്യമായി തുടരുന്ന ലോകകപ്പ് വിജയത്തിനായുള്ള 'റോള്‍ഡന്റ്‌സ് എത്തിക്കല്‍ ഡ്രീം ഹാക്കിങ്'' (REDH) ഫോര്‍മുലയുമായി അദ്ദേഹം തയ്യാറെടുക്കുന്നത്.കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് സൈക്കോളജിയുടെ ആവശ്യകതയും, സാധ്യതകളും ഡോ. വിപിന്‍ റോളഡന്റ് വിശദീകരിച്ചു.
ലോകകപ്പിലെ ആദ്യ കളി മുതല്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും  പ്രീ-ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള സമയത്താണ് കളിക്കാരുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും പരിധി വിടുക. ആ ഘട്ടത്തില്‍ കളിക്കളത്തിലെ മികവിനൊപ്പം അതിപ്രധാനമാണ് സമ്മര്‍ദ്ധത്തെ അതിജീവിക്കും വിധം മനസിനെ പരുവപ്പെടുത്താനുള്ള അവരുടെ ശേഷിയും . ഇവിടെയാണ് പൊതുവെ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളുടെ പ്രസക്തി. പക്ഷേ, മത്സരത്തിനിടയിലെ ഏതൊരു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കാന്‍ തക്കവണ്ണം കളിക്കാരുടെ പോരാട്ട വീര്യത്തെയും മനോനിലയെയും നിയന്ത്രണ വിധേയമാക്കി മത്സരഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നിലവില്‍ ചെയ്തു വരുന്ന സ്‌പോര്‍ട്‌സ് സൈക്കോളജി തന്ത്രങ്ങള്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല എന്ന കണ്ടെത്തലില്‍ നിന്നാണ് മെസ്സിയുടെയും അര്‍ജന്റീന ടീമംഗങ്ങളുടെയും കോഗ്‌നിറ്റീവ് കോമ്പിനേഷന്‍സ് സമ്മര്‍ദ്ദ രഹിതമായി ഒരേ ദിശയിലേക്കെത്തിച്ചു കൊണ്ട് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകജേതാക്കളാക്കാന്‍  അവരെ സഹായിക്കാനുതകുന്ന 'എത്തിക്കല്‍ ഡ്രീം ഹാക്കിങ്', കളിക്കാരുടെ മാനസിക ഊര്‍ജ്ജനിലയെയും വിന്നിംഗ് വൈബ്രേഷന്‍സിനെയും ആധാരമാക്കിയുള്ള 'വൈറ്റാലിറ്റി സ്ട്രാറ്റജി' തുടങ്ങിയ അതിനൂതന പെര്‍ഫോമന്‍സ് സൈക്കോളജി തന്ത്രങ്ങള്‍ ഡോ. വിപിന്‍ റോള്‍ഡന്റിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര പ്രശസ്തമായ റോള്‍ഡന്റ്‌സ് മൈന്‍ഡ് -ബിഹേവിയര്‍-  പെര്‍ഫോമന്‍സ് സ്റ്റുഡിയോയിലെ മനഃശാസ്ത്ര ഗവേഷണ വിഭാഗം നിരന്തര പരിശ്രമത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അര്‍ജന്റീനക്ക് സ്വന്തമായി മൈന്‍ഡ് കണ്ടിഷനിങ് പരിശീലകര്‍ ഉണ്ടാകാമെങ്കിലും അവരുടെ സേവനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെ പരാജയ സാഹചര്യങ്ങളില്‍ നിന്നും ടീമിനെ  വിജയങ്ങളിലേക്കു നയിക്കാന്‍ പ്രസ്തുത തന്ത്രങ്ങള്‍ക്കാകും.

'നാം മനസ്സിലാക്കേണ്ട ഒരു കാര്യം മെസ്സി ഫുട്‌ബോള്‍ ഇതിഹാസമാണ് എന്നിരുന്നാലും ഒരു സാധാരണ മനുഷ്യന്‍ കൂടിയാണ്. ഇത് അദ്ദേഹത്തിന്റെ ലാസ്റ്റ് വേള്‍ഡ് കപ്പ് ആണ് എന്നത് തന്നെ കടുത്ത മനോസമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ആരാധകര്‍ ആര്‍പ്പ് വിളിച്ചാലും കോടിക്കണക്കിനു ആശംസകള്‍ സമ്മാനിച്ചാലും പടു കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തിയതുകൊണ്ടോ കളി വിജയിപ്പിക്കാനാകില്ല. മെസ്സി എന്താണ് ചിന്തിക്കുന്നത്, ആളുടെ ഉള്ളില്‍ നടക്കുന്ന മനോവ്യാപാരങ്ങളെന്തൊക്കെയാണ്, മെസ്സിയുടെ ഫീലിംഗ്‌സ്, ഇമോഷന്‍സ്, മൂഡ് എന്തൊക്കെയാണ്.മെസ്സിയെ മെസ്സിയാക്കിയ യഥാര്‍ത്ഥ 'മെസ്സി മാജിക്' പുറത്തെടുക്കാന്‍ തക്കവണ്ണം ഹൈ എറൗസല്‍- ലോ സ്ട്രെസ് (High Arousal-Low Stress) ലൈവിലൂടെയാണോ, അതോ ഹൈ സ്ട്രെസ്സിലൂടെയാണോ താരം കടന്നു പോകുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ഫോമിലാകുന്നതും ഫോം നഷ്ടപ്പെടുന്നതുമൊക്കെ. മത്സര ദിനങ്ങള്‍ക്ക് മുന്‍പും കളി നടക്കുന്ന സമയത്തും മെസ്സിയുടെ ചെറിയ  ചിന്താ വ്യതിയാനങ്ങള്‍ക്ക് പോലും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനൊരു തടസ്സമാകാന്‍ സാധിക്കും ഡോ.റോള്‍ഡന്റ് വിശദീകരിച്ചു.
രണ്ട് ദശാബ്ദത്തോളം മനഃശാസ്ത്ര കേന്ദ്രീകൃത പരിശീലന രംഗത്ത് നൂതന പരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ് ഡോ. വിപിന്‍ റോള്‍ഡന്റ്. പെര്‍ഫോമന്‍സ് മെയ്‌ക്കോവറിനുള്ള  ലോകത്തിലെ ആദ്യത്തെ മൈന്‍ഡ് -ബിഹേവിയര്‍ ആന്‍ഡ് പെര്‍ഫോമന്‍സ്  സ്റ്റുഡിയോയായ  'റോള്‍ഡന്റ് റെജുവിനേഷന്‍ എന്ന സ്ഥാപനത്തിലൂടെ ലോകമനഃശാസ്ത്ര ഭൂപടത്തില്‍ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ്  സൈക്കോളജിസ്റ്റായ  ഡോ.വിപിന്‍ റോള്‍ഡന്റ് കഴിഞ്ഞ 15 വര്‍ഷങ്ങളായി സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്തു വരുന്നു.ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ടീമായ 'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു (Kolkata Knight Riders) വേണ്ടി മാനസിക പരിശീലനപദ്ധതി തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത്, സഞ്ജു വി.സാംസണ്‍ എന്നീ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കും ഒട്ടേറെ ഐ.പി.എല്‍ താരങ്ങള്‍ക്കും മാനസിക പരിശീലനം നല്‍കിയിട്ടുണ്ട്.കേരളം ആതിഥ്യമരുളിയ 35 -ാം ദേശിയ ഗെയിംസില്‍ കേരള സംഘത്തിനായി സര്‍ക്കാര്‍ നിയമിച്ച ഔദ്യോഗിക സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റായിരുന്നു ഡോ.വിപിന്‍. അത് ലറ്റിക്‌സ്, സൈക്ലിങ്ങ്, ടെന്നീസ് , കനോയിങ്ങ്, കയാക്കിങ്ങ്, ഖോ-ഖോ, നെറ്റ്‌ബോള്‍, റോവിങ്ങ്, റെസ്‌ലിംഗ് അടക്കം വിവിധ ടീമുകള്‍ക്ക് മാനസിക പരിശീലനം നല്‍കി.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (CCL) കേരള സ്‌ട്രൈക്കേഴ്‌സിന്റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റായിരുന്നു. രഞ്ജി ട്രോഫി, ട്വന്റി 20 അടക്കം കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ടീമുകള്‍ക്ക് മാനസിക പരിശീലനം നല്‍കിയിട്ടുണ്ട്.

'കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും കിരീടം നഷ്ടപ്പെടുന്നത് മാനസിക, വൈകാരിക സമ്മര്‍ദ്ധം കാരണമാണ്. നിര്‍ണായക മത്സരങ്ങളില്‍ ജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മിലുള്ള അകലം പലപ്പോഴും ഇതു മാത്രമാണ്. ഇന്ത്യ ലോകകായിക രംഗത്ത് പിന്നോക്കം നില്‍ക്കുന്നതിന്  കാരണം കളത്തിലെ മികവ് കുറവിനെക്കാള്‍, താരങ്ങളുടെ ആത്മവിശ്വാസക്കുറവും, മാനസിക ബലക്കുറവുമാണ്. ഇന്ത്യ ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സും അടക്കമുള്ള കായിക വേദികളില്‍ കരുത്താര്‍ജിക്കാന്‍ അടിത്തട്ട് മുതല്‍ സ്‌പോര്‍ട്‌സ് സൈക്കോളജിയോടൊപ്പം നൂതനമായ 'എത്തിക്കല്‍ ഡ്രീം ഹാക്കിങും', 'വൈറ്റാലിറ്റി സ്ട്രാറ്റജി'കളും ഉപയോഗപ്പെടുത്തണം.' - ഡോ. വിപിന്‍ റോള്‍ഡന്റ് പറയുന്നു. ഇന്ത്യയുടെ കായിക മുന്നേറ്റത്തിന് സഹായിക്കുന്ന ഒട്ടേറെ ആശയങ്ങളും അദ്ദേഹം പങ്കുവച്ചു. കേരളത്തിന്റെ കായിക മികവിനുള്ള വിശദ പദ്ധതിയും അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ട് .
'എത്തിക്കല്‍ ഡ്രീം ഹാക്കര്‍' എന്ന് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഡോ.വിപിന്‍  പതിനായിരക്കണക്കിന് ആളുകളെ തങ്ങളുടെ സ്വപ്ന നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാഭ്യാസ- കോര്‍പ്പറേറ്റ് പരിശീലകന്‍ കൂടിയാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികളെ മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിപ്പിക്കുന്ന പാലാ ബ്രില്യന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റാണ്.  
'പലരും എന്നോട് ചോദിച്ചു.... എന്തു കൊണ്ട് മെസ്സി...എന്തേ അര്‍ജന്റീന... ഉത്തരം സിംപിള്‍...ബ്രസീലിനെയും ജര്‍മനിയെയും ഫ്രാന്‍സിനെയും പോര്‍ച്ചുഗലിനെയുമൊക്കെ എനിക്കിഷ്ടമാണ്... പക്ഷേ  എനിക്ക് മെസ്സിയെ വളരെയേറെ ഇഷ്ടമാണ്...ഒരു ലോക കിരീടം മെസ്സി തീര്‍ച്ചയായും അര്‍ഹിക്കുന്നു..മെസ്സിക്ക് വേണ്ടിയും അര്‍ജന്റീനക്ക് വേണ്ടിയും ലോകമെങ്ങുമുള്ള ആരാധകര്‍ക്കു വേണ്ടിയും മുന്‍പ് എന്നത്തേക്കാളുമുപരിയായി ഇത്തവണ മെസ്സിയുടെ മാനസികോര്‍ജ്ജത്തിനു പിന്തുണയേകേണ്ടത് പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റ് എന്ന നിലയില്‍ എന്റെ ഒരു ഉത്തരവാദിത്ത്വവും കടമയുമാണ്  എന്നു ഹൃദയത്തിനുള്ളില്‍ നിന്നും ഫീല്‍ തോന്നിയത് കൊണ്ടു കൂടെയാണ് 'വാമോസ് മെസ്സി ' എന്ന പ്രൊജക്റ്റ് ആറ് മാസമെടുത്ത് തയ്യാറാക്കിയത്.. കടുത്ത മെസ്സി ഫാന്‍ കൂടിയായ ഡോ.റോള്‍ഡന്റ് പറഞ്ഞു.
 കേരളായൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജി പോസ്റ്റ് ഗ്രാജുവേഷന് റാങ്കോടു കൂടി ഉന്നത വിജയം കൈവരിച്ച ഡോ. വിപിന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍  സൈക്കോളജിയില്‍ എം.ഫില്‍ ഉം, പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. പ്രകടന മികവ് വര്‍ധിപ്പിക്കുന്നതില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.റോള്‍ഡന്റ് ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പേഴ്‌സണല്‍ മെന്ററാണ് . കോട്ടയം രാമപുരം മേതിരി വാലുമ്മേല്‍ പരേതനായ റോള്‍ഡന്റ് മാത്യുവിന്റെയും കുട്ടിയമ്മയുടെയും മകനാണ് ഡോ. വിപിന്‍ വി റോള്‍ഡന്റ്. എറണാകുളം കങ്ങരപ്പടിയിലാണ് താമസിക്കുന്നത്. ഭാര്യ: മായാറാണി (ഹയര്‍ സെക്കന്ററി വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപിക,).മക്കള്‍: ഒലീവിയ, ജനീലിയ, അമേലിയ.

Comments

leave a reply

Related News