മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ സത്വര നടപടി വേണം കേരള കാത്തലിക് ഫെഡറേഷൻ
കൊച്ചി: ഉക്രെയിനിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതരായി തിരികെ എത്തിക്കാനുള്ള സത്വര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. തമിഴ്‌നാട് സർക്കാർ ചെയ്യുന്നതുപോലെ മുഴുവൻ യാത്രാചെലവും സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറാകണം. അപ്രതീക്ഷിതമായ ഈ സാഹചര്യത്തിൽ മടങ്ങിവരവിനുള്ള ഭാരിച്ച തുകകൾ കണ്ടെത്താൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. പ്രസിഡന്റ് പ്രൊഫ. കെ.എം. ഫ്രാൻസിസ് അധ്യക്ഷനായ യോഗത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അഡ്വ. ജെസ്റ്റിൻ കരിപ്പാട്ട്, വി.പി. മത്തായി, ഇ.ഡി. ഫ്രാൻസിസ്, ഷിജി ജോൺസൺ, ബാബു അമ്പലത്തുംകര എന്നിവർ പ്രസംഗിച്ചു.
അഡ്വ. ജെസ്റ്റിൻ കരിപ്പാട്ട്,
സെക്രട്ടറി, കേരള കാത്തലിക് ഫെഡറേഷൻ
Comments