Foto

യു.കെ. - എസെക്സ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് സ്കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

യു.കെ. ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ്, ഏതെങ്കിലും ഒരു വർഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ (എം.എ., എം.എസ്‌സി. അല്ലെങ്കിൽ എൽ.എൽ.എം) ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഗ്രേറ്റ് സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

അപേക്ഷായോഗ്യത

അപേക്ഷാർത്ഥി, ഒരു വിദേശ വിദ്യാർത്ഥിയായി തരംതിരിക്കപ്പെട്ട സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിയായിരിക്കണം.2023 അധ്യയന വർഷത്തിൽ (ഒക്‌ടോബറിൽ) ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തെയെങ്കിലും മുഴുവൻ സമയ ബിരുദാനന്തര ബിരുദം ആരംഭിക്കുന്നതിന് ഓഫർ കൈവശമുള്ള വിദ്യാർത്ഥികൾക്കാണ്, അവസരം.

 

അപേക്ഷാ ക്രമം

പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി

greatscholarships@essex.ac.uk31 എന്ന മെയിലിലേക്ക് മെയ് മാസം പൂർത്തി കരിക്കുന്നതിന് മുൻപായി അയക്കണം. ജൂൺ 24 നു മുൻപ് തെരഞ്ഞെടുക്കപെട്ടവർക്ക് അറിയിപ്പു ലഭിക്കും. 

 

കൂടുതൽ വിവരങ്ങൾക്ക് 

https://www.essex.ac.uk/scholarships/great-scholarship

Comments

leave a reply

Related News