Foto

വിഴിഞ്ഞം : കൊച്ചിയിൽ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കും

വിഴിഞ്ഞം :  കൊച്ചിയിൽ
ഐക്യദാർഡ്യ സമ്മേളനം
സംഘടിപ്പിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണങ്ങളുടെ ഫലമായി തീരദേശ  ജനസമൂഹങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭയാശങ്കകൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് എറണാകുളത്ത് ചേർന്ന സാമൂഹ്യ പ്രവർത്തകരുടെയും സംഘടനകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
തുറമുഖ നിർമ്മാണം കേരളത്തിന്റെ പാരിസ്ഥിതിക സാമ്പത്തിക ഘടനകളിൽ ഏല്പ്പിക്കുന്ന ആഘാതം വിനാശകരവും ഭയാനകവും ആണ്.  കേരളത്തിന്റെ കരയും കടലും രാജ്യത്തെ ധനാധിപത്യ ശക്തികൾക്ക് അടിയറവ് വയ്ക്കുന്നത് അപകടകരമാണ്. അദാനിയല്ല കേരളമാണ് തുറമുഖ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക ചെലവുകൾ വഹിക്കുന്നത്. അദാനിയുടെ സാമ്പത്തിക വിഹിത സമാഹരണത്തിന് 350 ഏക്കർ ഭൂമിയും കേരളം നല്കണം. എന്നാൽ 16 വർഷത്തിനു ശേഷം ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിന് തിരികെ ലഭ്യമാകും. പദ്ധതി രൂപരേഖയിൽ തന്നെ 550 പേർക്കാണ് തൊഴിൽ സാധ്യതി കണക്കാക്കിയിട്ടുള്ളത്. കൊച്ചിയെ സിംഗപ്പൂരാക്കുമെന്നും സ്വപ്ന പദ്ധതിയെന്നുമാണ് വല്ലാർപാടം പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. അതി ന്റെ ഇന്നത്തെ ദുരവസ്ഥ കേരളത്തിന് പാഠമാകേണ്ടതാണ്. ഇൻഡ്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം വള്ളിമൂടി തുടങ്ങിയിരിക്കുന്നു. ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ടവർ ഇന്നും നീതിക്കായി കേഴുകയാണ്.

വിഴിഞ്ഞം തുറമുഖം കേരളത്തിന് വൻ ബാധ്യതയായിത്തീരും. സാമ്പത്തികവും പാരിസ്ഥിതിക ആഘാതവും മാത്രമായിരിക്കും ഈ തുറമുഖം നല്കാൻ പോകുന്നത്. ധനാധിപത്യ ശക്തികളും സർക്കാരുകളും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടുകൾ തകർക്കപ്പെടേണ്ടതുണ്ടെന്ന് സമ്മേളനം വിലയിരുത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കും.

തിരുവനന്തപുരത്തെ തീരസംരക്ഷണ സമരത്തിന് പിന്തുണ നല്കുന്നതിന് എറണാകുളത്ത് പിഒസിയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ തമ്പാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ എം.പി.മത്തായി, കെ. ജെ. സോഹൻ , സി ആർ നീലകണ്ഠൻ, ഫാ. ജേക്കബ്ബ് പാലക്കപ്പിള്ളി, ജോസഫ് ജൂഡ് , ഫാ. തോമസ് തറയിൽ , അഡ്വ ഷെറി ജെ തോമസ്, ചാൾസ് ജോർജ് , ജാക്സൺ പൊള്ളയിൽ, ഡോ. ഫാ. സാബാസ്  ഇഗ്നേനേഷ്യസ് , ഡോ ടിറ്റോ ഡിക്രൂസ്, ജോയി ഗോതുരുത്ത്,  ജേക്കബ് വടക്കാംഞ്ചേരി,  ടി എ ഡാൽഫിൻ,  ബാബു തണ്ണിക്കോട്ട്, മിനിമോൾ . ഡേ. ഫാ. ക്ലീറ്റസ് കതീർപറമ്പിൽ , ഡേ. ഫാ. അന്റണിറ്റോ  പോൾ, സാബു ജോസ്, ആഷ്ലിൻ പോൾ, പി എം ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.

Adv THAMPAN THOMAS
JOSEPH JUDE
C R NEELAKANTAN
Adv SHERRY J THOMAS
9447200500

Foto
Foto

Comments

leave a reply

Related News