Foto

കെആര്‍എല്‍സിസി ജനജാഗര സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ഇടവകകള്‍ കേന്ദ്രീകരിച്ച് ജന ജാഗര സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ലത്തീന്‍ കത്തോലിക്കരുടെ ഏകോപന വേദിയായ കേരള റീജ്യയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജനജാഗരസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ തയ്യാറാക്കാനായി കെആര്‍എല്‍സിസി അല്മായ കമ്മിഷന്റെ നേതൃത്വത്തില്‍ അല്മായ സംഘടനകളുടെ സംസ്ഥാനതല നേതൃസംഗമവും  ശില്പശാലയും ആലുവ  ആത്മദര്‍ശനില്‍ സംഘടിപ്പിച്ചു.
ജെ.ബി. കോശി കമ്മിഷന്റെ ശുപാര്‍ശകള്‍  അടിയന്തരമായി പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി  ഫാ. തോമസ് തറയില്‍ ശില്പശാല ഉത്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജോയി ഗോതുരുത്ത്, ആത്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. ഡോ.ജിജു അറക്കത്തറ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വികാരി ജനറാളന്മാരായ മോണ്‍. ജോയി പുത്തന്‍വീട്ടില്‍, മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, മോണ്‍. ജോസ് നവാസ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, കെഎല്‍സിഡബ്ലിയുഎസംസ്ഥാന പ്രസിഡന്റ്  ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം സംസ്ഥാന പ്രസിഡന്‍ന്റ് ഇമ്മാനുവല്‍ ഏജെ.  കെആര്‍എല്‍സിസി ഭാരവാഹികളായ  ബിജു ജോസി, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡാ മൈക്കിള്‍, പ്രബലദാസ്, രതീഷ് ആന്റണി,  ഡിക്‌സ്ണ്‍ മനീക്ക്,  ഗ്ലാഡിന്‍ ജെ. പനക്കല്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. രൂപതാ അല്മായ കമ്മീഷന്‍ ഡയറക്ടര്‍മാര്‍, ബിസിസി ഡയറക്ടര്‍മാര്‍, ജനറല്‍ മിനിസ്ട്രി കോഡിനേറ്റര്‍മാര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത അങ്ങയുടെ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.


ജോസഫ് ജൂഡ്
ലത്തീൻ കത്തോലിക്ക സഭാ വക്താവ്

Mobile : 9847237771

Comments

leave a reply

Related News