Foto

കേരളത്തിലെ ക്രൈസ്തവരുടെ  പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാകണം : കെആർഎൽസിസി

KRLCC | Press Release | 29122023

കേരളത്തിലെ ക്രൈസ്തവരുടെ  പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാകണം : കെആർഎൽസിസി


കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന് കേരള റീജ്യയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) അഭിപ്രായപ്പെട്ടു.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും സർക്കാർ നിയോഗിച്ച ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കും എന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്താവന ശുഭസൂചനയാണ്. എന്നാൽ സംസ്ഥാനത്തെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളെ ഒന്നായി കണ്ട് പരിഹരിക്കാനുള്ള പരിശ്രമങ്ങളാണ് ഉണ്ടാവുക എന്ന സൂചന   ആശാവഹമല്ല. കമ്മീഷന് സർക്കാർ നല്കിയ പഠന വിഷയങ്ങളിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ള വിഭാഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്.  കമ്മീഷൻ ശുപാർശകളും ഈ വിധത്തിലുള്ളതാണ്.

ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെയും ദളിത് ക്രൈസ്തവരുടെയും , ആംഗ്ലോ ഇന്ത്യരുടെയും പ്രശ്നങ്ങൾ കൂടുതൽ തീവ്രവുമായതിനാൽ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ കൃത്യമായി പരാമർശിച്ചിരിക്കെ  ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികളും നയങ്ങളും ഉണ്ടാകണം.

കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാൻ സർക്കാർ തയ്യാറാകണം. കമ്മീഷൻ സമർപിച്ച 284  ശുപാർശകളാണ് വിവിധ വകുപ്പുകളുടെ അഭിപ്രായത്തിനായി നല്കിയിട്ടുള്ളത്.   2023 ഒക്ടോബർ 20 ന് രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഒക്ടോബർ 20 ന് ഇറക്കിയ വിജ്ഞപനത്തിൽ രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്.
വിവിധ വകുപ്പുകൾക്ക് നൽകിയ ശുപാർശകളിൽ മേൽ യുദ്ധകാല അടിസ്ഥാനത്തിൽ മറുപടി തേടുകയും കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്യണം, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ ആവശ്യപ്പെട്ടു.
 

Comments

leave a reply

Related News