കൊച്ചി:
മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ.
ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ നല്കിയ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന വിധം അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം "ഷോ" ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവുമാണ്.
ലത്തീൻ കത്തോലിക്ക സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകൾ എടുത്ത് ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കെആർഎൽസിസി നോക്കി കാണുന്നത്, ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ വ്യക്തമാക്കി.
കെഎൽസിഎ യുടെ നേതൃത്വത്തിൽ ഈ ആഴ്ച പ്രതിഷേധ വാരമായി ആചരിക്കും. രൂപതകളിലും ഇടവകകളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.
പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 16 ഞായറാഴ്ച എല്ലാ സംഘടനകളും സംയുക്ത പ്രതികരണ സംഗമങ്ങൾ നടക്കും.
Joseph Jude
Spokesperson, KRLCC
M: 9847237771
Comments