Foto

ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനതയുടെ ജാഗ്രതയാണ് തെരഞ്ഞെടുപ്പുഫലം: കെആർഎൽസിസി

ജനാധിപത്യമൂല്യങ്ങൾ വീണ്ടെടുക്കാൻ ഇന്ത്യയിലെ ജനത പ്രകടിപ്പിച്ച ജാഗ്രതയെയും വിവേചനാപൂർണ്ണമായ സമ്മതിദാനവിനിയോഗത്തെയും കേരള റിജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി ) അനുമോദിച്ചു. 

ഇന്ത്യയുടെ ഭരണഘടന തന്നെ അപകടത്തിലാകുമെന്ന ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ജനത നല്കിയ മുന്നറിയിപ്പ് അധികാരത്തിലെത്തുന്ന  സർക്കാർ തിരിച്ചറിയണമെന്നും കെആർഎൽസിസി ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെട്ടതും ഭരണഘടനാ സ്ഥാപനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾങ്ങൾക്കനുസൃതമായി ദുരുപയോഗിക്കപ്പെടുന്നതും വോട്ടമാർ തിരിച്ചറിഞ്ഞതിൻ്റെ സൂചനകൾ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുണ്ട്.

മണിപ്പൂരിൽ സർക്കാരിൻ്റെ നിസംഗതയും  നിശബ്ദതയും കേരളത്തിൻ്റെ വോട്ടു ഘടനയിൽ പ്രതിഫലിച്ചതായി കെആർഎൽസിസി വിലയിരുത്തി. 

സ്വന്തമായി ഭരണം നടത്താനുള്ള ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മറ്റു കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നതും കൂടുതൽ അപകടരമായ നീക്കങ്ങളിൽ നിന്നും പിൻവലിയാൽ ഭരണത്തിലെത്തുന്ന പ്രധാന കക്ഷിയെ നിർബന്ധിതരാക്കും. കൂടുതൽ ശക്തമായ പ്രതിപക്ഷത്തിൻ്റെ സാന്നിദ്ധ്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നത് ആശ്വാസകരമാണ്.

കേരളത്തിലെ സർക്കാരിൻ്റെ നടപടികളിലും തീരുമാനങ്ങളിലുമുള്ള ജനങ്ങളുടെ അതൃപ്തിയും തെരഞ്ഞെടുപ്പുഫലങ്ങളിൽ പ്രകടമാണ്. തീരദേശ ജനതയോട് സർക്കാർ പ്രകടിപ്പിച്ച നിഷേധാത്മക സമീപനം ഭരണകക്ഷികൾ തീരദേശത്ത് നേരിട്ട തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. 
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള വിവേകം തുടർന്നള്ള കാലയളവിൽ കേരള സർക്കാർ പ്രകടിപ്പിക്കണം. സംസ്ഥാനത്തെ പിന്നാക്ക ന്യൂനപക്ഷ, പട്ടികജാതി സമൂഹങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും നിരാകരിക്കുന്നത്  ഗുണകരമാവില്ല എന്ന് സർക്കാർ തിരിച്ചറിയണമെന്നും കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡും വ്യക്തമാക്കി.

Joseph Jude
Spokes peraon, KRLCC

Comments

leave a reply

Related News