Foto

"എവുക്കരിസ്ത്യാ " ക്വിസ്സ് മത്സരം

ജീവനാദവും കെ ആർ എൽ സി ബി സി വിശ്വാസ രൂപീകരണ കമ്മീഷനും ചേർന്ന് 'എവുക്കരിസ്ത്യാ' ക്വിസ്സ് മത്സരം നടത്തുന്നു.

ജീവനാദം പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന പംക്തിയിൽ വിശുദ്ധ കുർബാന അർപ്പണത്തിൻ്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ ലളിതമായി പ്രതിപാദിക്കും. ഇതിനെ ആധാരമാക്കി 2027 ജൂണിൽ ആണ് ക്വിസ്സ് മത്സരം നടത്തുന്നത്. 

12 ലത്തീൻ രൂപതകളിൽ നിന്നുമുള്ളവർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനം 15000രൂപയുമാണ്. മതബോധന വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്സിൽ ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7,500 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. ഓരോ രൂപതയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ആളിന് 2000 രൂപ പ്രോത്സാഹന സമ്മാനവും നൽകും.

Comments

leave a reply

Related News