Foto

പി എൻ പണിക്കരുടെ  അനുസ്മരണ സമ്മേളനവും വായനാദിനചാരണവും 

പി. എൻ. പണിക്കരുടെ ചരമദിനം സർക്കാർ വായനാദിനമായി പ്രഖ്യാപിച്ചത് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ' വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നീ മുദ്രാവാക്യവുമായി കാസർകോഡ് മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തി വായനയ്ക്ക് പുതിയ മുഖങ്ങൾ നൽകിയ അദ്ദേഹത്തിന് 1972 ൽ യുനെസ്കോയുടെ പുരസ്കാരം ലഭിച്ചു. ലൈബ്രറി കൗൺസിലുകൾ വഴിയായി കേരളത്തിൽ വായനശാല പ്രസ്ഥാനങ്ങൾക്കും ശക്തമായ അടിത്തറയൊരുക്കിയത് അദ്ദേഹമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സു മുതൽ എല്ലാ ദിവസവും തൊട്ടടുള്ള നീലം പേരൂർ ക്ഷേത്രത്തിൻ്റെ ആൽമരച്ചുവട്ടിൽ ആളുകളെ വിളിച്ച് പത്രം വായിച്ച് കേൾപ്പിച്ചിരുന്നു. അക്ഷരാഭ്യാസമില്ലാതിരുന്ന വലിയൊരു വിഭാഗം ആളുകളിൽ അറിവിൻ്റെ അക്ഷര ജ്യോതി തെളിയിക്കാൻ ഇത് വഴിതെളിച്ചു. വായനയാണ് എന്നെ ഒരു എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായി പിന്നീട് രൂപപ്പെടുത്തിയത്. വായന മനസ്സിൻ്റെ ഭാവങ്ങളെയും വികാരങ്ങളെയും തന്നെ സ്വാധിനിക്കുന്നു.
സദ്ഗ്രന്ഥ വായന മനസ്സിനെ കൂടുതൽ നിർമലമാക്കുന്നു. അനേകർക്കു മുമ്പിൽ വായനയുടെ തിരി തെളിയിച്ച  അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.

ഫോട്ടോ :  (ഇടത്തുനിന്ന്) കൺവീനർ പി പി മോഹനൻ, മണ്ഡലം പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,ബീജോ എണ്ണക്കാച്ചിറ, വള്ളത്തോൾ ലൈബ്രറി പ്രസിഡന്റ്‌ വര്ഗീസ് ആന്റണി,മുട്ടത്തുവർക്കി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ്‌ പ്രൊഫ. ഡോ. സാജു കെ ജെയിംസ്, അധ്യക്ഷനും അക്ഷരവേദി പ്രസിഡന്റുമായ ജസ്റ്റിൻ ബ്രൂസ്, കെ എൻ എം ലൈബ്രറി പ്രസിഡന്റ്‌ റ്റി എസ് സലിം,  റോട്ടറി മുൻ അസി. ഗവർണർ കെ വി ഹരികുമാർ,കെ റെയിൽ സമര സമിതി ചെയർമാൻ ബാബു കുട്ടൻചിറ,ദീപിക ബിസിനസ് മാനേജർ ഫിലിപ്പോസ് ഈര,കൈനടി സർവീസ് സഹഹരണ ബാങ്ക് പ്രസിഡന്റ്‌ സിബി,സാംസ്‌കാരിക പ്രവർത്തകൻ മൈത്രി ഗോപികൃഷ്ണൻ,പി എൻ പണിക്കർ സാറിന്റെ ബന്ധു ഉണ്ണികൃഷ്ണൻ,നീലം പേരൂർ  മഹാത്മാഗാന്ധി ലൈബ്രറിയുടെ പ്രസിഡന്റ്‌ രാജു ഈപ്പൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് സോമൻ,മാത്യു തേവലക്കര, വെരൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ കെ ജെ ജോസഫ്, സെക്രട്ടറി വർക്കിച്ചൻ തൈക്കാട്ടുശ്ശേരി, ജോണി കൊന്നോത്ത്,ഷാജി കുര്യാക്കോസ്, ടോജോ പട്ടർകുളം എന്നിവർ വേദിയിൽ

ഡോ. സെബിൻ എസ് കൊട്ടാരം

Comments

leave a reply

Related News