മൊബൈല്‍ ഫോണ്‍ ചലഞ്ചുമായി എസ്. എം. വൈ. എം. പാലാ രൂപതാ
പാലാ: ഓണ്‍ലൈ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി എസ്.എം. വൈ. എം പാലാ രൂപത. പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും പാലാ ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തി അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഏറ്റുവാങ്ങി. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികള്‍ യുവജനങ്ങള്‍ ഏറ്റെടുക്കുന്നത് പ്രത്യാശ നല്‍കുന്നു എന്ന് പിതാവ് അഭിപ്രായപ്പെട്ടു.പരിപാടിയില്‍ പാലാ സെന്റ് തോമസ് സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, എസ്. എം. വൈ. എം രൂപത ഡയറക്ടര്‍ ഫാ. സിറിള്‍ തയ്യില്‍, ടീച്ചേര്‍സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോമി വരകുകാലപ്പറമ്പില്‍, പാലാ സെന്റ് തോമസ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. ജോര്‍ജ്കുട്ടി ജേക്കബ്, എസ്. എം. വൈ. എം പാലാ രൂപതാ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, കെവിന്‍ ടോം, സുസ്മിത സ്‌കറിയ, ടി യ ടെസ്സ് ജോര്‍ജ്, ബ്ര. സേവ്യര്‍ മുക്കുടിക്കാട്ടില്‍, സ്‌കൂള്‍ അദ്ധ്യാപകരും യുവജനങ്ങളും സന്നിഹിതരായിരുന്നു.
Comments