വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.
Comments