Foto

ക്നാനായ സമുദായ സംഘടനകളുടെ ഉഴവൂർ ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഉഴവൂർ ഫൊറോനയിലെ ഫൊറോന ഭാരവാഹികളുടെയും യൂണിറ്റ് ഭാരവാഹികളുടെയും നേതൃസംഗമം വെളിയന്നൂർ സെന്റ് മേരീസ് കത്തോലിക്കാ പള്ളിപാരിഷ് ഹാളിൽ സംഘടിപ്പിച്ചു കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ക്നാനായ സമൂദായത്തിന്റെ മഹത്തായ പൈതൃകങ്ങളും കൂട്ടായ്മയും പരിപോഷിപ്പിക്കുവാൻ അൽമായ നേതൃനിര കൂട്ടായി പരിശ്രമിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഉഴവൂർ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ഉഴവൂർ ഫൊറോന ചാപ്ലെയിൻ ഫാ. മൈക്കിൾ നെടുന്തുരുത്തിൽ ആമുഖപ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നയരൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകി. സെന്റ് തോമസ് ബി.എഡ് കോളേജ് പ്രൊഫസർ ഡോ. ടി.സി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.ഡബ്ല്യു.എ ഉഴവൂർ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, കെ.സി.വൈ.എൽ വെളിയന്നൂർ യൂണിറ്റ് പ്രസിഡന്റ് അഷിൻ പി സാബു, ബേബി എറികാട്ട് എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ ഇടവക വികാരിമാർ, സമർപ്പിത പ്രതിനിധികൾ, കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. സഭാ-സമുദായ ശാക്തീകരണം, സമുദായ സംഘടനാ പ്രവർത്തനങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി ഭാവി പ്രവർത്തനങ്ങൾക്ക് സംഗമത്തിൽ രൂപരേഖ തയ്യാറാക്കി.

Comments

leave a reply

Related News