ആർ. ബാലകൃഷ്ണപിള്ള: നേതൃത്വത്തിലും ഭരണത്തിലും
ശ്രദ്ധേയനായ നേതാവ് - കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ശക്തമായ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായിരുന്ന ശ്രീ. ആർ. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ അതികായനായ ഒരു രാഷ്ട്രീയ നേതാവിനോടാണ് കേരള സമൂഹം യാത്രാമൊഴി പറയുന്നത് എന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ, യുഡിഎഫിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സംഘാടകൻ, മന്ത്രി, മുന്നോക്ക കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര കേരള രാഷ്ട്രീയത്തിലും പൊതുരംഗത്തും പതിപ്പിച്ച ശ്രദ്ധേയനായ വ്യക്തിയായിരുന്നു ശ്രീ. ആർ. ബാലകൃഷ്ണപിള്ളയെന്ന് കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടും വിശിഷ്യ മകൻ കെ.ബി. ഗണേഷ്‌കുമാറിനോടും രാഷ്ട്രീയ സഹപ്രവർത്തകരോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നു.
Comments