Foto

ആര്യാടൻ മുഹമ്മദ് മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ് : കർദിനാൾ മാർ ആലഞ്ചേരി

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
കെസിബിസി
ഡപ്യൂട്ടി സെക്രട്ടറി ജനറൽ / വക്താവ്

 

കൊച്ചി: കേരളത്തിന്റെ പൊതുരംഗത്ത് മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതൃമുഖമായിരുന്നു അന്തരിച്ച മുൻ മന്ത്രി  
ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. പൊതുജ​ന​ങ്ങ​ളു​മാ​യി എക്കാലവും അ​ടു​ത്ത ബ​ന്ധം നി​ല​നി​ര്‍​ത്തി​യ ജനകീയനേ​താ​വായിരുന്നു ആര്യാടൻ മുഹമ്മദ് . രാഷ്ട്രീയത്തിലും ഭരണരംഗത്തും കാഴ്ചവച്ച മികവാർന്ന നേതൃത്വം  അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വൈ​ദ്യു​തി​മ​ന്ത്രി​യാ​യി​രി​ക്കെ മ​ല​യോ​ര​ങ്ങ​ളി​ലും ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കാൻ അദ്ദേഹം സവിശേഷ താത്പര്യം  പുലർത്തി. മ​ല​ബാ​റി​ൽ മാത്രമല്ല കേരളത്തിലാകെയും സ്വീകാര്യതയുള്ള നേതാവാകാൻ അദ്ദേഹത്തിനു സഹായകമായത് ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​ നിലപാടുകളാണ്. ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് വലിയ നഷ്ടമാണെന്നും കർദിനാൾ അനുസ്മരിച്ചു.
 

Comments

leave a reply

Related News