Foto

ഭൗതികശാസ്ത്ര നൊബേല്‍ നേടിയ ശാസ്ത്രജ്ഞരാണ് താരം


ഭൗതികശാസ്ത്ര നൊബേല്‍ നേടിയ ശാസ്ത്രജ്ഞരാണ് താരം


കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്ക് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം. മൂന്ന് ശാസ്ത്രജ്ഞരാണ് ഇത്തവണ പുരസ്‌കാര ജേതാക്കള്‍. സ്യുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ്
നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ (8.2 കോടി രൂപ) പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. 'സങ്കീര്‍ണ്ണ സംവിധാനങ്ങള്‍ നമുക്ക് മനസിലാക്കാന്‍ പാകത്തിലാക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാ'ണ് ഇവര്‍ മൂവരും നൊബേലിനര്‍ഹരായതെന്ന് - നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു എസ് എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് മനാബെ പുരസ്‌കാരത്തിന് അര്‍ഹനായത്.ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍ 1931 ല്‍ ജനിച്ച ഹാസില്‍മാന്‍, ജര്‍മനിയിലെ ഗോട്ടിങാം സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി നേടി. നിലവില്‍ ഹാംബര്‍ഗ്ഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്. കാലാവസ്ഥയെയും ദിനാന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന മാതൃക സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
ഇറ്റലിയിലെ റോമില്‍ 1948 ല്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വകലാശാലയില്‍ നിന്നാണ് പി എച്ച് ഡി എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ക്രമരഹിതമായ സങ്കീര്‍ണ്ണ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നൊബേല്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ കോംപ്ലക്‌സ് സിസ്റ്റം തിയറിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്നാണ്.

Foto

Comments

leave a reply

Related News