ആൾ ഇന്ത്യ കാത്തലിക് യൂണിയൻ്റെ (AICU) ഐ ടി - മീഡിയാ നാഷണൽ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോമോനെ, ആയൂർ സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പളളിയിൽ വെച്ച് നടന്ന മലങ്കര കാത്തലിക് അസോസിയേഷൻ മേജർ അതിരൂപത വാർഷീക സമ്മേളനത്തിൽ ആദരിച്ചു. എംസിഎ പ്രസിഡൻ്റ് ശ്രീ റെജിമോൻ പൊന്നാട അണിയിച്ചു എംസിഎ ജനറൽ സെക്രട്ടറി മുരളീദാസ് കീഴതിൽ ആശസ അറിയിച്ച് പ്രസംഗിച്ചു.
ആൾ ഇന്ത്യാ കാത്തലിക് യൂണിയൻ (AICU) 1930 ൽ സ്ഥാപിതമായതും ഇന്ത്യയിലെ 120 കത്തോലിക്കാ രൂപതകളിൽ പ്രവർത്തിക്കുന്ന 16 ദശലക്ഷം അൽമായരെ പ്രതിനിധീകരിക്കുന്ന അല്മായ സംഘടന ആണ്.
ട്രയംഫ് ഐ ടി സൊല്യുഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആയി ജോലി നോക്കുന്ന ജോമോൻ മലങ്കര കാത്തലിക് അസോസിയേഷൻ്റെ മേജർ അതിരൂപത എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും, കെസിബിസി ന്യൂസ് പോർട്ടലിൻ്റെ മാനേജിംഗ് എഡിറ്ററും മലങ്കര കാത്ത്ലിക് മാട്രിമോണിയലിൻ്റെ ചീഫ് കോർഡിനേറ്ററും കൂടിയാണ്.
തിരുവനന്തപുരം മേജർ അതിരൂപത യിലെ മണ്ണന്തല സെൻ്റ് ജോൺ പോൾ രണ്ടാമൻ ഇടവക അംഗമാണ്.









.jpg)


Comments