Foto

കോവിഡ് കാലത്തെ  എന്റെ സ്‌കൂള്‍ 

അനുഷ്ക സാറാ ബോണി

Std :2

M D M E M L P  School Thirumoolapuram

എന്റെ പേര് അനുഷ്‌ക സാറാ ബോണി ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു എന്റെ സ്‌കൂളിന്റെ പേര് എം ഡി എം എല്‍ പി എസ് .സ്‌കൂള്‍ തുറക്കും എന്നാ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ഞാന്‍ നവംബര്‍ ഒന്നാകാന്‍ കാത്തിരിക്കുകയായിരുന്നു .സ്‌കൂളിന് തൊട്ടടുത്തുതന്നെ ആണ് എന്റെ വീട് .ഞാന്‍ സ്‌കൂളിന്റെ മുന്‍പില്‍ കൂടി പോകുമ്പോള്‍ എത്ര തവണ കൊതിച്ചിട്ടുണ്ട് എന്നോ സ്‌കൂളില്‍ ഒന്ന് കയറുവാനും കൂട്ടുകാരെ ഒന്ന് കാണുവാനും ഒന്ന് കളിച്ചു ചിരിച്ചു രസിക്കാനും .അങ്ങനെ നവംബര്‍ ഒന്നാം തീയതി ഞാന്‍ കാത്തിരുന്ന ദിവസം എത്തി .ഞാന്‍ സ്‌കൂളില്‍ കയറി ചെന്നപ്പോള്‍ അവിടെ സ്വാഗതം എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു .ടീച്ചര്‍മാര്‍ എന്നെ സ്വാഗതം ചെയ്തു അതിനുശേഷം കൈകള്‍ സാനിറ്റൈസര് ചെയ്തുതന്നു എന്റെ പനിയും ഓക്‌സിജനും നോക്കി .ഞങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ ഞങ്ങളുടെ സിസ്റ്റര്‍ എന്നും ടീച്ചേഴ്‌സും വളരെ സന്തോഷമായി സിസ്റ്റര്‍ ആനി ഞങ്ങള്‍ക്ക് സ്‌കൂളില്‍ പാലിക്കേണ്ട നിയമങ്ങള്‍ എല്ലാം പറഞ്ഞു തന്നു എപ്പോഴും അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സിസ്റ്റര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു .സ്‌കൂളില്‍ കയറി ചെന്നപ്പോള്‍ സ്‌കൂള്‍ കാണാന്‍ തന്നെ വളരെ ഭംഗിയായിരുന്നു നിറയെ ബലൂണുകള്‍ കൊണ്ട് സ്‌കൂള്‍ മുഴുവന്‍ അലങ്കരിച്ചിരുന്നു .ഓരോ മണിക്കൂര്‍ ഇടവിട്ട് കൈകള്‍ സാനിറ്റൈസര്‍ ചെയ്യണമെന്ന് ടീച്ചേഴ്‌സ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു എന്ത് സാധനം എടുക്കുമ്പോഴും വെക്കുമ്പോഴും കൈകള്‍ സാനിറ്ററി ചെയ്യണമെന്ന് ടീച്ചര്‍മാര്‍ പ്രത്യേകം എപ്പോഴും ഞങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു .എനിക്ക് കൂട്ടുകാരെയെല്ലാം കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപ്പിടിക്കണം എന്നു തോന്നി പക്ഷേ ഇപ്പോള്‍ അത് പറ്റില്ലല്ലോ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നല്ലേ പറയുന്നത് എനിക്കറിയാം അത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് അസുഖം വരാതിരിക്കാന്‍ .അതിനുശേഷം മധുരം തന്ന് ടീച്ചേഴ്‌സ് ഞങ്ങളെ അവരവരുടെ ക്ലാസ്സില്‍ കൊണ്ടിരുത്തി .ക്ലാസില്‍ വന്ന് ടീച്ചര്‍മാര്‍ ഞങ്ങളെ കൊണ്ട് പാട്ടുപാടുകയും വിശേഷങ്ങള്‍ തിരക്കുകയും ഇത്രയും നാള്‍ വീട്ടിലിരുന്ന കാര്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുകയുമൊക്കെ ചെയ്തു .ഞാന്‍ യുകെജി യില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ അടച്ചത് ഇപ്പോള്‍ സ്‌കൂള്‍ തുറന്നപ്പോള്‍ അന്ന് കണ്ടത് പോലെയല്ല സ്‌കൂള്‍ ഇരിക്കുന്നത് .സിസ്റ്റര്‍ സ്‌കൂള്‍ പെയിന്റ് അടുപ്പിക്കുകയും ടൈല്‍ ഇടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് .പിന്നെ സ്‌കൂളിലെ പൂന്തോട്ടമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ധാരാളം ചെടികള്‍ വെച്ചുപിടിപ്പിച്ച ഉണ്ട് അതില്‍ നിറയെ പൂക്കളുണ്ട് ,ഇതൊക്കെ കണ്ടപ്പോള്‍ ഇത്രയും നാള്‍ വീട്ടില്‍ അടച്ചിരുന്ന എനിക്ക് ഭയങ്കര സന്തോഷമായിരുന്നു .കൃത്യം ഒരു മണിയായപ്പോള്‍ പപ്പാ എന്നെ വിളിക്കാന്‍ വന്നു .വീട്ടില്‍ പോകുമ്പോഴും ടീച്ചേഴ്‌സ് കുട്ടികളോട് മാസ്‌ക് ധരിക്കുന്നതിനെ പറ്റിയും സാനിസാനിറ്റൈസര്‍  ചെയ്യുന്നതിനെപ്പറ്റിയും കടകളില്‍ ഒന്നും കയറാതെ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു തന്നു .ഞാന്‍ തിരിച്ചു വീട്ടില്‍ പോകാന്‍ നേരം ഞങ്ങളുടെ സ്‌കൂളിന്റെ മുന്‍പിലുള്ള മാതാവിന്റെ ഗ്രോട്ടോ നോക്കി ഞാന്‍ പ്രാര്‍ത്ഥിച്ചു മാതാവേ ഇനി ഒരിക്കലും സ്‌കൂള്‍ അടക്കരുതതേ .കൊറോണോ മാറ്റി തരണേ .പെട്ടെന്ന് നാളെ ആവണേ കൂട്ടുകാരെ ഒക്കെ പെട്ടെന്ന് കാണണം എന്നുള്ള പ്രാര്‍ത്ഥനയില്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങി .

Foto

Comments

leave a reply

Related News