Foto

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ

ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് മുഖ്യാതിഥി

റാന്നി പെരുനാട്ടില്‍ നിന്നും തീര്‍ത്ഥാടന പദയാത്ര ജൂലൈ 10 ന് 

തിരുവനന്തപുരം ; മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്‌സബല്ല ബാവാ തിരുമേനി മുഖ്യാതിഥിയായിരിക്കും. ജൂലൈ 1 ന് വൈകിട്ട് 5 ന് കുര്‍ബ്ബാനയ്ക്ക് പാറശ്ശാല ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ കൂരിയ  മെത്രാന്‍ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ്, മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, മാര്‍ത്തണ്ഡം ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പുത്തൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വികാരി ജനറല്‍ റവ ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, ബഥനി സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒ.ഐ.സി., മലങ്കര സെമിനാരി വൈസ് റക്ടര്‍ റവ. ഡോ. ജോളി കരിമ്പില്‍ എന്നിവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. ജൂലൈ 4 ന് ലത്തീന്‍ ക്രമത്തില്‍ നെയ്യാറ്റിന്‍കര രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവേലും ജൂലൈ 5 ന് സീറോ മലബാര്‍ ക്രമത്തില്‍ കൂരിയ മെത്രാന്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലും കുര്‍ബാന അര്‍പ്പിയ്ക്കും. 14 ന് വൈകിട്ട് 5 ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടന പദയാത്ര സംഘങ്ങള്‍ കബറിടത്തില്‍ എത്തിച്ചേരും. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം ദൈവാലയത്തില്‍ നിന്നും ആരംഭിച്ച് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരീസ് സ്‌കൂള്‍ അങ്കണം വഴി കത്തീഡ്രല്‍ ഗേറ്റിലൂടെ കബറിടത്തില്‍ സമാപിക്കും. ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ 15 ന് ശനിയാഴ്ച രാവിലെ 8 ന് ആഘോഷമായ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും.  ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്‌സബല്ല ബാവാ തിരുമേനി വചന സന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടക്കും. 

ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 10 ന് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് സഭാതല സമിതി നേതൃത്വം നല്‍കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നും ആരംഭിക്കും. ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ജന്മസ്ഥലമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്ര ജൂലൈ 9 ന് ആരംഭിക്കും. മാര്‍ത്താണ്ഡത്തുനിന്നുള്ള പദയാത്രയും, പാറശ്ശാലയില്‍ നിന്നുള്ള  പദയാത്രയും ജൂലൈ 13 നും ആരംഭിക്കും. തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. ജൂലൈ 1 മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെ കബറിടത്തില്‍ അഖണ്ഢ പ്രാര്‍ത്ഥന നടക്കും. 

ഫാ. ബോവസ് മാത്യു
പി.ആര്‍.ഓ.
ഫോണ്‍ : 9447661943
 

Comments

leave a reply

Related News