Foto

വിശുദ്ധ  ഐറേനിയസ്സ് ഇനി കത്തോലിക്കാ സഭയുടെ വേദപാരംഗതൻ

പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും തമ്മിലുള്ള പാലം എന്നറിയപ്പെടുന്ന രണ്ടാം നൂറ്റാണ്ടിലെ വിശുദ്ധൻ കത്തോലിക്കാ സഭയിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ സഭയുടെ വേദപാരംഗതൻ ആയി(ഡോക്ടർ ഓഫ് യൂണിറ്റി) വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെട്ടു .

വത്തിക്കാനിലെ വിശുദ്ധ രൂപീകരണ കാര്യാലയത്തിൽ, വിശുദ്ധ  ഐറേനിയസിന് ഈ ബഹുമതി ലഭിക്കണമെന്ന തീരുമാനം ഉണ്ടായതായും ഫ്രാൻസിസ് മാർപ്പാപ്പ  അത് പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചതായും   കാര്യാലയ തലവൻ കർദ്ദിനാൾ മാർസെല്ലോ സെമെരാരോ  പറഞ്ഞു.

ഇന്നത്തെ ഫ്രാൻസിൽ ജീവിച്ചിരുന്നതായി  കരുതപ്പെടുന്ന വിശുദ്ധ ഐറേനിയസ്, പാഷണ്ഡതകൾക്കെതിരായ പോരാട്ടത്തിന് പ്രശസ്തനാണ്. ഫ്രാൻസിസ് മാർപ്പാപ്പ  ഒക്ടോബറിൽ വിശുദ്ധന്റെ രചനകൾ പഠിക്കുന്ന കത്തോലിക്ക-ഓർത്തഡോക്‌സ് വർക്കിംഗ് ഗ്രൂപ്പിനെ അഭിസംബോധന ചെയ്യുമ്പോൾ ഐക്യത്തിന്റെ സന്ദേശത്തിനുള്ള ഐറേനിയസിന്റെ  പ്രാധാന്യം ഊന്നിപ്പറഞ്ഞു. ലിയോണിലെ ഐറേനിയസ് എന്നും അറിയപ്പെടുന്ന വിശുദ്ധനെ "പൗരസ്ത്യ-പാശ്ചാത്യ ക്രിസ്ത്യാനികൾ തമ്മിലുള്ള വലിയ ആത്മീയവും ദൈവശാസ്ത്രപരവുമായ പാലം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തങ്ങളുടെ രചനകൾ വഴിയും പഠിപ്പിക്കലുകൾ വഴിയും  സാർവത്രിക സഭയെ വളരെയധികം സേവിച്ച ആളുകൾക്കായി വേദപാരംഗതൻ  (ഡോക്ടർ ഓഫ് ചർച്ച് )   എന്ന പദവി സംവരണം ചെയ്തിരിക്കുന്നു. സെന്റ് അഗസ്റ്റിൻ, സെന്റ് ഫ്രാൻസിസ് ഡി സെയിൽസ്, ആവിലയിലെ സെന്റ് തെരേസ എന്നിവരുൾപ്പെടെ 36 പേർക്ക് മാത്രമേ ഈ സ്ഥാനം സഭയിൽ നൽകിയിട്ടുള്ളൂ.

Comments

leave a reply

Related News