Foto

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മതന്യൂനപക്ഷവിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി ആവിഷ്ക്കര ച്ചതാണ്, ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്.തുടർ പഠനമെന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്, സാമ്പത്തികമായി പ്രയാസപെടുന്ന വിദ്യാർഥികൾക്കു ആവശ്യമായ സാമ്പത്തിക പിന്തുണ കൊടുക്കുകയെന്നതാണ് ,പ്രധാനമായും സ്കോളർഷിപ്പിന്റെ ലക്ഷ്യം.9 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കു 6000/- രൂപ വരെ സ്കോളർഷിപ് ലഭിക്കും.2021-22 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷ ഇപ്പോൾ സമർപ്പിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30, ആണ് .ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ശരിയായ വിവരങ്ങൾ സമർപ്പിക്കണം. അല്ലത്ത പക്ഷം, സ്കോളർഷിപ് റദ്ദ് ചെയ്യുന്നതാണ്. ഒരു വീട്ടിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികൾ അപേക്ഷിക്കാൻ പാടുള്ളതല്ല. അപേക്ഷകയുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് ആയിട്ട് ലിങ്ക് ചെയ്തിരിക്കണം. അപേക്ഷ നൽകുന്ന കുട്ടിയുടെ സ്വന്തം പേരിലോ ജോയിന്റ് ആയോ എക്കൗണ്ട് ഉണ്ടായിരിക്കണം.

 

അടിസ്ഥാന യോഗ്യത

പെൺകുട്ടികൾക്കു വേണ്ടി മാത്രമുള്ളതാണ്, സ്കോളർഷിപ്പ് . അപേക്ഷക, ഇന്ത്യയിൽ പഠിക്കുന്ന ആളായിരിക്കണം.മുസ്ലിം ,ക്രിസ്ത്യൻ ,ജൈന ,ബുദ്ധ ,പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ 9 മുതൽ പ്ലസ് ടു വരെ പഠിക്കുന്നവരെയാണ് , പരിഗണിക്കുക. അപേക്ഷകർക്ക്

കഴിഞ്ഞ അധ്യയന വർഷത്തെ ബോർഡ് പരീക്ഷക്ക് 50% മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം. അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം, 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 

 

വരുമാന സർട്ടിഫിക്കേറ്റ്

അപേക്ഷ നൽകുന്ന കുട്ടിയുടെ അച്ഛന്റെയോ അമ്മയുടേയോ  രക്ഷിതാവിന്റേയോ പേരിൽ വില്ലേജധികാരികളിൽ നിന്ന്  നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷാ തീയ്യതിക്ക്  6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം വരുമാന സർട്ടിഫിക്കറ്റ് .

 

ജാതി സർട്ടിഫിക്കേറ്റ്

18 വയസ്സ് പൂർത്തിയായ കുട്ടി ആണെങ്കിൽ സ്വന്തം സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം ,അല്ലാത്തവർ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം 

 

സ്കോളർഷിപ് ആനുകൂല്യം

തെരഞ്ഞെടുക്കെപ്പെട്ടാൽ 9 മുതൽ 10 ക്ലാസ്സ് വരെയുളള വിദ്യാർത്ഥിനികൾക്ക് പ്രതിവർഷം 5000/- രൂപയും പ്ലസ് വൺ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥിനികൾക്ക് പ്രതിവർഷം6000/- സ്കോളർഷിപ്പ് ലഭിക്കും.

 

സ്കോളർഷിപ് പുതുക്കൽ

കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവർ ഓൺ

ലൈൻ ആയി തന്നെ പുതുക്കൽ അപേക്ഷ സമർപ്പിക്കണം. എന്നാൽ 10 ക്ലാസ്സിൽ അപേക്ഷ സമർപ്പിച്ചവർ, പ്ലസ് വൺ ക്ലാസ്സിലേക്കുളള പുതിയ അപേക്ഷ സമർപ്പിക്കണം.

 

അപേക്ഷ സമർപ്പിക്കുമ്പോൾ കരുതേണ്ട

രേഖകൾ

1.കഴിഞ്ഞ ബോർഡ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.

2.വരുമാന സർട്ടിഫിക്കറ്റ് .

3.കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് .

4.ആധാർ കാർഡ് 

5.ബാങ്ക് പാസ്ബുക്ക് കോപ്പി 

6. പാസ്പോർട്ട് 

 

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം

https://scholarships.gov.in/ 

 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News