Foto

ഫീദെം സെർവാരെ (Fidem servare) : ഫ്രാൻസിസ് പാപ്പായുടെ മോത്തു പ്രോപ്രിയോ

 “ഫീദെം സെർവാരെ” (Fidem servare): വിശ്വാസ തിരുസംഘത്തെ പരിഷ്കരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മോത്തു പ്രോപ്രിയോ

വിശ്വാസ തിരുസംഘത്തിന്റെ സംഘടനാപരമായ പ്രമാണത്തിൽ സൈദ്ധാന്തിക വിഭാഗവും അച്ചടക്ക വിഭാഗവും വേർതിരിച്ച് പ്രത്യേകം പ്രത്യേകം സെക്രട്ടറിമാരെ നൽകി കൊണ്ട് വിശ്വാസ തിരുസംഘത്തിന്റെ സ്ഥാപന ചാർട്ട് പരിഷ്കരിക്കുന്ന"Fidem Servare എന്ന മോത്തു പ്രോപ്രിയോ (സ്വയാധികാര പ്രമാണം) പാപ്പാ പുറത്തിറക്കി.

അച്ചടക്ക പ്രവർത്തനങ്ങൾ ലഘൂകരിക്കാതെ വിശ്വാസ പ്രചാരണത്തിലെ അതിന്റെ മൗലീകമായ പങ്കിനും പ്രബോധന വിഭാഗത്തിനും അർഹമായ പ്രാധാന്യം നൽകുക എന്നതാണ് നവീകരണത്തിന്റെ ലക്ഷ്യം.

സൈദ്ധാന്തിക കാര്യങ്ങൾക്കും അച്ചടക്കത്തെ ബന്ധപ്പെട്ടവയ്ക്കുമായി  രണ്ടു വിഭാഗങ്ങൾ സ്ഥാപിക്കുകയും അവയ്ക്ക് പ്രത്യേകം സെക്രട്ടറിമാരെ നൽകുകയും ചെയ്തതു വഴി വിശ്വാസ തിരുസംഘത്തിന്റെ ആന്തരീക ഘടനയാണ് പാപ്പാ നവീകരിച്ചത്. ഇതു വഴി ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയ കർദ്ദിനാളിന് രണ്ട് പരമാധികാര പ്രതിനിധികൾ ഉണ്ടാവും. ദുരുപയോഗങ്ങൾ പരിശോധിക്കാൻ വർഷങ്ങളായി വളരെയധികം പരിശ്രമങ്ങളും മാനവ വിഭവശേഷിയും ഉപയോഗിക്കുന്നു. പുതിയ സംവിധാനത്തിൽ ഓരോ വിഭാഗത്തിനും സെക്രട്ടറിമാരുള്ളതിനാൽ  കൂടുതൽ അധികാരവും സ്വയംഭരണ സൗകര്യവും ലഭ്യമാകും.

വിശ്വാസം സംരക്ഷിക്കുക

വിശ്വാസം സംരക്ഷിക്കുക എന്നതാണ് പ്രധാന ജോലിയും സഭയുടെ ജീവിതത്തിൽ പാലിക്കേണ്ട അത്യന്തിക മാനദണ്ഡവും എന്ന് ഫ്രാൻസിസ് പാപ്പാ അപ്പോസ്തോലിക ലിഖിതത്തിൽ വിശദീകരിക്കുന്നു. സൈദ്ധാന്തികവും അച്ചടക്കപരവുമായ അധികാരം ഉൾക്കൊള്ളുന്ന ഈ അത്യാവശ്യ ദൗത്യം വിശ്വാസ തിരുസംഘത്തെ ഏൽപ്പിച്ചത് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പശ്ചാത്തലത്തിൽ പാപ്പാമാരായ പോൾ ആറാമനും, ജോൺ പോൾ രണ്ടാമനുമായിരുന്നു. ജോൺപോൾ രണ്ടാമൻ നടത്തിയ അവസാന പരിഷ്കരണങ്ങളുടെ (Apostolic Constitution Pastor Bonus,John Paul II, 1988) 40 വർഷങ്ങളിലൂടെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ  അതിന്റെ കർത്തവ്യങ്ങൾ നന്നായി ചെയ്യാനായുള്ള നീക്കമാണ് ഫ്രാൻസിസ് പാപ്പായുടെ ഭാഗത്തു നിന്നും തിരുസംലത്തിൽ രണ്ടു വ്യത്യസ്ഥ വിഭാഗങ്ങൾ സ്ഥാപിച്ചുകൊണ്ട് നടത്തിയിരിക്കുന്നത്.

Comments

leave a reply

Related News