Foto

കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജിയില്‍  എം.ടെക് പഠിക്കാന്‍ എല്‍ .& ടി.ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ലാര്‍സണ്‍ ആന്‍ഡ് ടോബ്രോ (എല്‍ .& ടി.) കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്ന ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. വെബ്‌സൈറ്റ് മുഖാന്തിരം, ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.അപേക്ഷിക്കാനുള്ള അവസാന തീയതി, മാര്‍ച്ച് 31 ആണ്.ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്, ഇന്റര്‍വ്യൂ ഉണ്ടാകും. ഇന്റര്‍വ്യൂവിന്റെ കൂടി മികവിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.
 
ആര്‍ക്കൊക്കെ അപേക്ഷിക്കാം
സിവില്‍/ഇലക്ട്രിക്കല്‍ ബി.ടെക് അന്തിമ വര്‍ഷത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ , 2022 ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ 70% മാര്‍ക്കോടെ ബി.ടെക് പാസ്സായിരിക്കണം.

ആനുകൂല്യങ്ങള്‍
ചെന്നൈ/ഡല്‍ഹി ഐഐടി അല്ലെങ്കില്‍ സൂറത്ത്കല്‍/ ട്രിച്ചി എന്‍.ഐ.ടി. എന്നിവയിലൊന്നില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജിയില്‍ എം.ടെക്. ചെയ്യാന്‍ കമ്പനി സ്‌കോളര്‍ഷിപ്പ് നല്‍കും.രണ്ട് വര്‍ഷ കാലത്തേക്ക് പ്രതിമാസം 13,400 രൂപയാണ് സ്‌റ്റൈപ്പന്റ്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് L&Tയില്‍ നിയമനവും ലഭിക്കും. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം കമ്പനിയില്‍ ജോലി ചെയ്യാമെന്ന് വ്യക്തമാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ ബോണ്ട്, ഉദ്യോഗാര്‍ത്ഥി ഒപ്പിടണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് ;
www.lntecc.com 
 

Comments

leave a reply

Related News