കാമറൂണ്‍ സെന്റ് ജോസഫ് കത്തീഡ്രലിന്റെ പരിധിയിലുള്ള ഒരു സ്റ്റേഷന്‍ ദേവാലയത്തില്‍ മെയ് 23 പന്തക്കുസ്ത ദിന തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മറ്റൊരാളുമായി ബൈക്കില്‍ പോകവേയാണ് ഫാ. ക്രിസ്റ്റഫര്‍ എബോക്കയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്,പന്തക്കുസ്ത ദിന തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മറ്റൊരാളുമായി ബൈക്കില്‍ പോകവേയാണ് വൈദീകനെയും കൂടെയുണ്ടായിരുന്ന ആളിനെയും ത്രീവാദ സംഘടനയായ അംബാ ബോയ്സ് തട്ടിക്കൊണ്ടു പോകുന്നത്,ത്രീവവാദി സംഘടനയുടെ തടങ്കലില്‍ കഴിഞ്ഞ സമയത്ത് വിശുദ്ധ കുര്‍ബാനയാണ് തനിക്ക് ശക്തി നല്‍കിയതെന്ന് ഫാ. ക്രിസ്റ്റഫര്‍ എബോക്കയുടെ വെളിപ്പെടുത്തുന്നു.തടങ്കലില്‍ കഴിഞ്ഞ നാളുകളില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ സാധിച്ചെന്നും, നാല് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെന്നും,പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ച സമയങ്ങളില്‍ യാതൊരു എതിര്‍പ്പും കൂടാതെ സംഘടനയിലെ അംഗങ്ങള്‍ അനുവാദം നല്‍കിയെന്നും, ഒരിക്കല്‍ സംഘടനയുടെ തലവന്‍ അംഗങ്ങള്‍ക്ക് സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഫാ. ക്രിസ്റ്റഫര്‍ എബോക്ക പറഞ്ഞു. തടവറയില്‍ കഴിഞ്ഞപ്പോള്‍ രണ്ട് വേദപാഠ അധ്യാപകരും, മറ്റൊരു അല്മായനും എബോക്കയെ കാണാനെത്തി. സംഘടനയുടെ തലവന്‍ അവിടെ എത്തിയ അല്മായനെ മര്‍ദ്ദിക്കാന്‍ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു. എബോക്ക ഇത് തടുക്കാന്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ വെടി ഉതിര്‍ക്കുമെന്ന് സംഘടനയുടെ തലവന്‍ ഭീഷണിമുഴക്കി. എന്നാല്‍ പിന്നീട് ക്രിസ്റ്റഫര്‍ എബോക്കയൂടെ ഇടപെടല്‍ മൂലം മൂന്നു പേരെയും വെറുതെവിടാന്‍ തലവന്‍ തയ്യാറായി. 84 ഡോളറാണ് അവരെ വിട്ടയക്കാന്‍ വേണ്ടി സംഘടനയ്ക്ക് നല്‍കേണ്ടതായി വന്നത്.ഒരു വൈദികന്‍ സംഘടനയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി അവരുമായി ബന്ധമുള്ള യൂറോപ്പിലും, അമേരിക്കയിലുമുള്ളവര്‍ ഫാ.എബോക്കയെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.2012ല്‍ വൈദികനായ ഫാ.എബോക്ക കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ പദവി, രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പദവികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Comments