Foto

ആഫ്രിക്കയിലെ ആദ്യത്തെ കര്‍ദ്ദിനാളിന്റെ വേര്‍പാടില്‍ അനുശോചിച്ച് മാര്‍പാപ്പ

കാമറൂണ്‍കാരനായ കര്‍ദ്ദിനാള്‍ ട്യൂമി
ദിവംഗതനായത് 91 -ാം വയസില്‍  


ആഫ്രിക്ക ഭൂഖണ്ഡത്തിലെ ആദ്യത്തെ കര്‍ദ്ദിനാളായിരുന്ന ക്രിസ്റ്റ്യന്‍ ട്യൂമി (91) ദിവംഗതനായി. ഇരുണ്ട ഭൂഖണ്ഡത്തിലെ ജനാധിപത്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും സംരക്ഷക ദൗത്യം നിറവേറ്റുന്നതില്‍ അതുല്യ വിജയം നേടിയ അജപാലന  ശുശ്രൂഷ  പൂര്‍ത്തിയാക്കിയാണ് കര്‍ദ്ദിനാള്‍ ട്യൂമി വിട പറഞ്ഞത്.

മദ്ധ്യാഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ഡൗള അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആയിരിക്കവേ വിശുദ്ധ ജോണ്‍ പോള്‍ 2-ാമന്‍ പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ട്യൂമി  2009-ല്‍ അജപാലന രംഗത്തുനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സാമൂഹിക രാഷ്ട്രീയ തലങ്ങളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ഈടുറ്റതാണെന്ന് ഡൗളയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് സാമുവേല്‍ ക്ലേഡയ്ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വാര്‍ദ്ധക്യ കാലത്തെ വിശ്രമ വേളയിലും  കര്‍ദ്ദിനാള്‍ ട്യൂമി സമൂഹത്തില്‍ സമാധാനം വളര്‍ത്തുന്നതിനായി  നിരന്തരമായ അനുരഞ്ജന ശ്രമങ്ങളില്‍ വ്യാപൃതനായിരുന്നു. അവിശ്രമം അദ്ധ്വാനിച്ച അദ്ദേഹം  സഭാദ്ധ്യക്ഷന്മാരുടെ  വിശ്വസ്ത സഹകാരിയായിരുന്നു;  റോമന്‍ കൂരിയയുടെ ഉത്തരവാദിത്വങ്ങളില്‍ ഫലപ്രദമായി പങ്കുചേരുന്ന കാര്യസ്ഥനുമായിരുന്നെന്ന് പാപ്പ പറഞ്ഞു.

കാമറൂണിലെ കിക്കൈകേലാക്കിയില്‍ 1930-ല്‍ ജനിച്ച ട്യൂമി 1966-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1980-ല്‍ മെത്രാനായി; 1984-ല്‍ ഗരുവായുടെ മെത്രാപ്പോലീത്തയും. 1984 മുതല്‍ ഏഴു വര്‍ഷം ആഫ്രിക്കയിലെ മെത്രാന്‍ സമിതികളുടെ കൂട്ടായ്മയുടെ പ്രസിഡന്റായിരുന്നു. 1988-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

Foto
Foto

Comments

leave a reply

Related News