Foto

മാഡം ക്യൂറിക്കൊരു പിന്‍ഗാമി ഇവാ ജൂഡി

മാഡം ക്യൂറിക്കൊരു പിന്‍ഗാമി
ഇവാ ജൂഡി

മാര്‍ഷല്‍ ഫ്രാങ്ക്
 

എന്റെ ബാല്യകാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍, കുട്ടികളൊക്കെ ഒട്ടൊക്കെ ആരാധനയോടും, ഒപ്പം ഭയത്തോടും നോക്കിക്കണ്ടിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു; തടിയന്‍ നാണു.  വിളിപ്പേര് അന്വര്‍ത്ഥമാകുന്ന രൂപസാദൃശ്യങ്ങള്‍ ആറടിയിലേറെ ഉയരവും അന്‍പത്താറിഞ്ച് നെഞ്ചളവും. ഞങ്ങളുടെ അറിവില്‍ ഇദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചതായി അറിവില്ലെങ്കിലും ആബാലവൃദ്ധര്‍ക്കും ഈ വ്യക്തിയെ ഭയമായിരുന്നു. കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചാല്‍, ഇദ്ദേഹത്തെ വിളിക്കുമെന്ന് ഭയപ്പെടുത്തിയാല്‍, ദുശ്ശാഠ്യം മാറ്റിവച്ച് മര്യാദരാമന്മാരായി ആഹാരം കഴിക്കുന്ന കുസൃതിക്കുടുക്കകളെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.  ദിനവും കേരനീരു കഴിച്ചിരുന്ന നാണുച്ചേട്ടന്‍ അതിനുശേഷം പുകയിലത്തണ്ട് (ഞെട്ട്) കൈവെള്ളയിലിട്ട് കശക്കി വായില്‍ ഇടത്തുകവിളില്‍ ഒതുക്കിയിടുമായിരുന്നു. ഭക്ഷണത്തിനുമുമ്പ് തുപ്പിക്കളയുന്ന പുകയില ച്ചണ്ടിക്കു പകരം പുതിയത് നിമിഷങ്ങള്‍ക്കകം കവിളില്‍ നിക്ഷേപിക്കുന്ന ശീലം അദ്ദേഹം വര്‍ഷങ്ങളോളം കൊണ്ടു നടന്നു. കവിളിനുള്ളില്‍ രൂപപ്പെട്ട ചെറിയ തടിപ്പ് ക്രമേണ വളര്‍ന്നു പടര്‍ന്നു, അവസാനം കവിളില്‍ ഒരു ദ്വാരം വീഴുന്നിടം വരെ എത്തി. അങ്ങിനെ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിനുപോലും ആകാതെ, രോഗിയായി, അവശനായി ആ മഹാമേരു ഇഹലോകത്തോടു യാത്ര പറയുകയും ചെയ്തു. ആജാനുബാഹുവായ, ഏവര്‍ക്കും പേടിസ്വപ്നമായിരുന്ന, ഈ അരോഗ്യദൃഢഗാത്രന്‍, അവസാന നാളില്‍ മെലിഞ്ഞ് ഒരു ശിശുവിനു സമാനമായാണ് മരണത്തെ പുല്‍കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തെ കാര്‍ന്നു തിന്ന രോഗത്തെപ്പറ്റി പലരും പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. 'കവിള്‍ വാര്‍പ്പ്' എന്നാണ് ഈ രോഗത്തെ ഗ്രാമവാസികള്‍ വിളിച്ചിരുന്നത്; അതേ, ഇന്നത്തെ കാന്‍സര്‍ അഥവാ അര്‍ബ്ബുദം.
പണ്ടൊക്കെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരാളെ ഈ രോഗവുമായി കാണുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ഇന്നത് മാനവകുലത്തിനാകമാനം ഭീതിയുണര്‍ത്തി, സംഹാരരുദ്രയായി, വ്യക്തിയെയും, കുടുംബത്തെയും, കുലത്തെയും നിഗ്രഹിക്കാന്‍ പാകത്തില്‍ ഫണം ഉയര്‍ത്തി വിഷം ചീറ്റി, സമൂഹത്തിന്റെ മുക്കിലും മൂലയിലും സര്‍വ്വസാധാരണമായി താണ്ഡവനൃത്തമാടുന്നു. ആദ്യകാലങ്ങളില്‍ ഈ രോഗത്തിന്റെ മുമ്പില്‍ പകച്ചുനിന്ന വൈദ്യശാസ്ത്രം, വര്‍ത്തമാനകാലത്ത് ഒട്ടനവധി ഔഷധങ്ങള്‍ക്ക് ജന്മം നല്‍കി, അര്‍ബ്ബുദരാക്ഷസന് പ്രതിരോധകോട്ട സൃഷ്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും, ഗവേഷണശാലകളില്‍ നിരവധി ശാസ്ത്രജ്ഞന്മാര്‍ അക്ഷീണം ഇതിനായി പരിശ്രമിക്കുന്നു. ശരീരത്തിലെ കോശങ്ങളെ സാവധാനം കാര്‍ന്നു തിന്നുന്ന 'ഭീകരനായ' ഒരു അണുജീവിയാണ് കാന്‍സര്‍ രോഗത്തിന്റെ കാരണക്കാരന്‍. രോഗബാധയുള്ള സ്ഥലത്ത്, ഇതിനെ പ്രതിരോധിക്കാന്‍, അതുവഴി നശിപ്പിക്കുവാന്‍ നല്കുന്ന ഔഷധങ്ങളുടെ പാര്‍ശ്വഫലമായി, മറ്റു അവയവങ്ങളിലെ കോശങ്ങള്‍ക്കും നാശം സംഭവിക്കുമെന്ന ഒരു ന്യൂനത നിലവിലെ ചികിത്സാവിധിയുടെയും ഔഷധങ്ങളുടെയും ഒപ്പം സഞ്ചരിക്കുന്നു. ഇതിനു പരിഹാരം കാണുവാനുള്ള ശ്രമങ്ങള്‍ ലോകത്തെമ്പാടുമുള്ള പരീക്ഷണ നീരിക്ഷണശാലകളില്‍ തകൃതിയായി നടക്കുന്നു; കുറെയൊക്കെ ഫലപ്രാപ്തിയിലെത്തുന്നു എന്നുള്ള ശുഭോതര്‍ക്കമായ വെളിപ്പെടുത്തലുകളും സമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നു, ഈ രംഗത്ത് താപസരെപ്പോലെ, അഹോരാത്രം ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന പരിണതപ്രജ്ഞരും പ്രഗത്ഭരുമായ ശാസ്ത്രപ്രതിഭകളുടെ നിരയില്‍ കൊല്ലം റോമന്‍ കാത്തലിക് (ലത്തീന്‍) രൂപതയിലെ തീരദേശത്തിന്റെ ഒരു അരുമയെയും കാണുന്നു- ഡോ.ഇവാജൂഡി. കൊല്ലം രൂപതയില്‍ ഇരവിപുരം ഇടവകയില്‍ തെക്കുംഭാഗം അന്തരപറമ്പില്‍ ശ്രീ സേവ്യറിന്റെയും ലളിതാ സേവ്യറിന്റെയും രണ്ടുമക്കളില്‍ ഇളയ മകളായി ജനിച്ചു. പിതാവ് മദ്ധ്യപ്രദേശില്‍ ബിസിനസ്‌കാരനായതിനാല്‍ ഭോപ്പാലിലാണ് വളര്‍ന്നത്. കത്തോലിക്കാ കന്യാസ്ത്രീകളുടെ ശിക്ഷണത്തില്‍ കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കുളില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസം ഇവായിലെ വിദ്യാഭ്യാസതൃഷ്ണയ്ക്ക് ശക്തമായ അടിത്തറ നല്കി.  എണ്‍പത്തിയെട്ട് ശതമാനം മാര്‍ക്കോടു കൂടി പ്ലസ് ടൂ പൂര്‍ത്തിയാക്കിയശേഷം സരോജിനി നായിഡു ഗേള്‍സ് പി.ജി.ഓട്ടോണമസ് കോളജില്‍ (ബര്‍ക്കത്തുള്ള യൂണിവേഴ്‌സിറ്റി) നിന്നു രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അഞ്ചുവര്‍ഷം നീണ്ടു നിന്ന ഈ കാലയളവില്‍ എല്ലാ സ്ട്രീമിലും ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കുള്ള സമ്മാനം ഇവാ ജൂഡിക്കാണ് ലഭിച്ചത്. ഇതുവഴി മുന്‍രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ ഭാര്യ വിമലാ ശര്‍മ്മയുടെ പേരിലുള്ള ദേശീയ പുരസ്‌കാരം ഇവായ്ക്കു ലഭിച്ചു. 


മദ്ധ്യപ്രദേശില്‍ മിടുക്കരായ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പന്ത്രണ്ടു അവാര്‍ഡുകളില്‍ അഞ്ചെണ്ണം നേടി, താന്‍ പഠിച്ച കലാലയത്തിലെ താരമായി മാറിയ ഇവായെ തേടി അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ വരികയുണ്ടായി. രസതന്ത്രത്തില്‍ റെക്കോര്‍ഡ്  മാര്‍ക്കോടു കൂടി മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുവാനും ഇവായ്ക്കു കഴിഞ്ഞു. 2015-ല്‍ ഇന്ത്യയില്‍ GATE (Graduate Aptitude Test Ke Engineering) എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് 876-ാം സ്ഥാനത്തെത്തിയ ഇവയെ പി.എച്ച്.ഡി. പഠനത്തിനായി ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ബുദ്ധിയും മനസ്സും ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ച്, ഏകാഗ്രതയില്‍ ഗവേഷണ സപര്യയില്‍ ഏര്‍പ്പെടുന്ന ഒരു തപസ്സാണ് യഥാര്‍ത്ഥത്തില്‍ പി.എച്ച്.ഡി. പഠനം. നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച മനസ്സോടും വിശ്രമലേശമെന്യേ വിഷയവുമായി സല്ലപിച്ച  ഇവാ ജൂഡി. പ്രഗത്ഭനായ ഗൈഡ് ഡോ.പ്രൊഫ. നന്ദ കിഷോറിന്റെ കീഴില്‍ ഗവേഷണത്തിലേര്‍പ്പെട്ട് ബയോതെര്‍മോ ഡൈനാമിക് ആന്റ് ബയോഫിസിക്കല്‍ കെമിസ്ട്രി എന്ന ശാഖയില്‍ വിജകരമായി പി.എച്ച്.ഡി.പൂര്‍ത്തിയാക്കി.ഗവേഷണകാലയളവില്‍, ഇവായെ തേടി ഒട്ടനവധി അവാര്‍ഡുകളും ഫെലോഷിപ്പുകളുമെത്തി. അവയില്‍ ഏതാനും ചിലത് ചുവടെ ചേര്‍ക്കുന്നു.

1. ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള
aman Charpak Research Fellowship (Indo- French Centre)
2. William G Gianque Memorial Award

ബാക്ടീരിയല്‍ റൈബോസോംസും ആന്റിബയോട്ടിക്കുകളുമായുള്ള പ്രതിപ്രവര്‍ത്തനം,E.cloaccae, E.coli എന്നീ ബാക്ടീരിയകളില്‍ നിന്നും RNA (Ribonuclcie acid) t വേര്‍തിരിച്ചെടുക്കുക എന്ന അതിസങ്കീര്‍ണ്ണമായ ടെക്‌നോളജി, ഈഈ ഞചഅ യുടെ തെര്‍മോഡയനാമിക്‌സും ആന്റിബയോട്ടിക്കുകളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍, തുടങ്ങിയുള്ള അതിസങ്കീര്‍ണ്ണമായ വിഷയങ്ങളെ അധികരിച്ച്, ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫ.എറിക് എന്നിഫറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലോകോത്തര നിലവാരത്തിലുള്ള ഗവേഷണപഠനങ്ങള്‍ക്കാണ് ഈ അവാര്‍ഡ്.) അമേരിക്കയിലെ ന്യൂമെക്‌സിക്കോയില്‍ വച്ച് നടത്തപ്പെട്ട(ALCON -2019 .ആഗോള ശാസ്ത്രമേളയില്‍ വച്ച്, ലോകത്തെമ്പാടും നിന്ന് ക്ഷണിക്കപ്പെട്ട് എത്തിച്ചേര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ സദസ്സില്‍ വച്ചാണ് ഡോ.ഇവാ ജൂഡി ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കേവലം തൊഴില്‍ സാധ്യതയ്ക്കായി ഒരു പി.എച്ച്.ഡി. നേടുക എന്ന സ്വാര്‍ത്ഥ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നില്ല ഇവായുടേത്. ഈ യുവഗവേഷകയുടെ കണ്ണും കാതും ബുദ്ധിയും സങ്കീര്‍ണ്ണങ്ങളായ ഒന്നില്‍ക്കൂടുതല്‍ മേഖലകളില്‍ പുത്തന്‍ ആശയങ്ങള്‍ക്കായി പരതി നടന്നതായി നമുക്ക് കാണുവാന്‍ കഴിയുന്നു.

മോളിക്കുലാര്‍ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണ നീരിക്ഷണങ്ങളുടെ ഫലമായി ആരോഗ്യരംഗത്ത് സുഗമമായ രീതിയില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിനും തുടര്‍ന്ന് ആധുനിക  ചികിത്സാരീതികള്‍ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഉതകുന്ന ചില നൂതന ആശയങ്ങള്‍ക്ക് അടിത്തറ പാകുവാന്‍ കഴിഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ നിരവധിപേര്‍, ഇവായുടെ നിഗമനങ്ങളെ തികഞ്ഞ ആദരവോടു കൂടി അംഗീകരിച്ചു. ഇവരുടെ  അംഗീകാരവും പ്രോത്സാഹനവും പുത്തന്‍മേഖലയിലെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ ഇവായ്ക്കു വര്‍ദ്ധിതവീര്യത്തോടുകൂടിയുള്ള ഊര്‍ജ്ജം പ്രദാനം ചെയ്തു. ലോകോത്തരനിലവാരമുള്ള സയന്റിഫിക് റിസര്‍ച്ച് ബുള്ളറ്റിനുകളില്‍ പത്തോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം ഇവാ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. നാലെണ്ണം പണിപ്പുരയിലുമാണ്. മൂന്ന് അന്തര്‍ദ്ദേശീയ ശാസ്ത്രസമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്, പ്രൗഢമായ സദസ്സുകളെ ബോധവല്‍ക്കരിക്കുവാന്‍ ഇവായ്ക്ക് കഴിഞ്ഞുവെന്നറിയുമ്പോഴാണ് ലോകശാസ്ത്രവേദിയുടെ ഭാവിവാഗ്ദാനമായ ഈ പ്രതിഭയുടെ ഔന്നത്യത്തെ സംബന്ധിച്ച് നമുക്ക് സാമാന്യ ബോധ്യങ്ങള്‍ ലഭിക്കുന്നത്. 


1. Summer School  and Workshop in Calorimetry-Lyon-France, June 2017.
2. 74th Calorimetry Conference (CALCON) SanFrancisco-USA-July 2019
3. International Hydro Colloide Conference-Melbourne-Australia-March 2020

തുടങ്ങിയുള്ള വേദികള്‍ പട്ടികയുടെ നീളം വര്‍ദ്ധിപ്പിക്കുന്നു.

ആറിലധികം ദേശീയ ശാസ്ത്രമേളകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും, അതുവഴി തന്റെ ഗവേഷണവീഥിയില്‍ പരിചയപ്പെട്ട നൂതനാശയങ്ങളെ ശാസ്ത്രകുതുകികള്‍ക്ക് പരിചയപ്പെടുത്തുവാനും, ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങളില്‍ ശരിയായ ദിശാബോധം നല്കുവാനും ഇവായ്ക്കു കഴിഞ്ഞു. പൊതുസമൂഹത്തിന് പൊതുവേ അരസികങ്ങളായ വിഷയങ്ങളാണ് ശാസ്ത്രശാഖയില്‍ ഉള്ളതെങ്കിലും, അവയുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്ന വേളയിലും സാമൂഹ്യമേഖലയിലും തന്റെ സേവനം നല്കുവാന്‍ ഈവാ വിമുഖത കാട്ടിയില്ല.  ക്യാമ്പസിലെ ആരോഗ്യശുചിത്വ പരിപാലനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഈവ. 2018-20 കാലഘട്ടത്തില്‍ ക്യാമ്പസിലെ വനിതാക്ഷേമ യൂണിറ്റിലെ കോ-ഓര്‍ഡിനേറ്റര്‍ പദവി വഹിക്കുകയും, ആ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. ഒരു ബഹുമുഖ പ്രതിഭയായ ഈ യുവശാസ്ത്രജ്ഞയ്ക്ക് മാറ്റുരയ്ക്കുവാന്‍ ഇനിയും ഒട്ടനവധി ലാവണങ്ങള്‍ ബാക്കിനില്ക്കുന്നു എന്ന പ്രതീതി ജനിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് ഈവ ഇപ്പോഴും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ യുവഗവേഷകയുടെ ബുദ്ധിയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍, ഒരു പക്ഷേ മാനവരാശിയുടെ ചില മേഖലകളുടെ ജാതകം തന്നെ തിരുത്തിക്കുറിക്കുവാന്‍ പാകത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് നിദാനമായ അമൂല്യസംഭാവനകള്‍ സമൂഹത്തിന് ലഭിക്കുമെന്ന് ബൗദ്ധികസമൂഹം വിശ്വസിക്കുന്നു. ഇവായുടെ ശാസ്ത്രവീഥിയിലെ ഓരോ ചുവടുവയ്പും, ഈ യാഥാര്‍ത്ഥ്യം വിളംബരം ചെയ്യുന്നു. ആരോഗ്യമേഖലയില്‍ സ്‌ഫോടനാത്മകവും വിപ്ലവകരവുമായ മാറ്റങ്ങള്‍ക്കും പുത്തനുണര്‍വ്വിനും വഴിമരുന്നിടാന്‍ ഇവാ ജൂഡിയുടെ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമാകും എന്ന വസ്തുത സാക്ഷ്യപ്പെടുത്തുന്നത് ശാസ്ത്രലോകത്തെ എണ്ണം പറഞ്ഞ പ്രഗത്ഭരാണ്. കൊല്ലം റോമന്‍ കാത്തലിക് (ലത്തീന്‍) രൂപതയില്‍ ഇരവിപുരം തീരദേശമേഖലയില്‍ നിന്നും, ലോകശാസ്ത്രവേദിയിലേക്ക് നടന്നുകയറുവാന്‍ ഒരുങ്ങുന്ന, ഈ യുവശാസ്ത്രജ്ഞ നാളെ നമ്മുടെയൊക്കെ അഭിമാനമായി, സ്വകാര്യ അഹങ്കാരമായി ഉയരങ്ങള്‍ കീഴടക്കി പരിലസിക്കും എന്നതില്‍ വിഷയങ്ങളെ ഗൗരവബുദ്ധ്യാ വീക്ഷിക്കുന്ന ബൗദ്ധികസമൂഹത്തിന് ഏകാഭിപ്രായമാണ്. 
1867-ല്‍ പോളണ്ടിലെ വാഴ്‌സായില്‍ അദ്ധ്യാപക ദമ്പതികളുടെ മകളായി ജനിച്ച്, തീക്ഷ്ണവും കഠിനവുമായ പരീക്ഷണനീരിക്ഷണങ്ങള്‍ നടത്തി, റേഡിയവും പൊളോണിയവും കണ്ടുപിടിക്കുക വഴി ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നോബല്‍ സമ്മാനം നേടിയ, ആദ്യ വനിതയെന്ന ലോകറിക്കാര്‍ഡിന് ഉടമയായ മേരി ക്യൂറിയെന്ന മാഡം ക്യൂറിയുടെ കര്‍മ്മവീഥിയിലെ ചെറുകിരണങ്ങള്‍, ഇവാ ജൂഡിയുടെ ഗവേഷണ സപര്യ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നു. അന്തര്‍ദ്ദേശീയ വേദികളില്‍, ഇനിയും അടയാളപ്പെടുത്തിയിട്ടില്ലാത്ത, നേട്ടങ്ങളുടെ ഗിരിശൃംഖങ്ങള്‍ കീഴടക്കുവാന്‍, പ്രഗല്ഭയായ  നമ്മുടെ ഈ കൊച്ചുമകള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം!
 


ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

''കീമോ തെറാപ്പി എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് സമാനതകളില്ലാത്ത വിവിധതരം ചികിത്സകളാണ്. റേഡിയേഷനും, കാന്‍സറിനെതിരെ-ട്യുമറുകളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധങ്ങളും ഈ ശ്രേണിയില്‍പ്പെടുന്നു. ഒന്നാമത് അവയുടെ പ്രായോഗികതലത്തിലെ തീരേ കുറഞ്ഞ കാര്യക്ഷമതയാണ് efficiency). 
ഔഷധങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്ന ഈ രാസതന്മാത്രകളെ തിരസ്‌കരിക്കുവാനുള്ള ഒരു പ്രവണത രോഗിയുടെ ശരീരം സ്വീകരിക്കാറുണ്ട്. ആ രാസഘടകങ്ങളെ വേണ്ട രീതിയില്‍ ശരീരത്തില്‍ പൂര്‍ണ്ണമായും സ്വീകരിക്കപ്പെടുന്നില്ല. ഒരു പക്ഷേ, ഇതിനെക്കാള്‍ പ്രാധാന്യം ഈ ഔഷധങ്ങളെ രോഗഗ്രസ്ഥമായ ശരീരഭാഗത്ത് ട്യൂമറുകളില്‍-സൂക്ഷ്മതയോടെ എത്തിക്കുവാനും, ട്യൂമര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച് അവയുടെ ഉന്മൂലനാശം സാധ്യമാക്കാനമുള്ള കഴിവ് Target specificity 
ഇവയ്ക്കില്ല എന്നുള്ളതാണ്. ഈ കാന്‍സര്‍ ഔഷധങ്ങളെ ദ്രവരൂപത്തിലാണ് രോഗിയുടെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്. ഇതിനുപയോഗിക്കുന്ന ദ്രാവകത്തെ വാഹകമാധ്യമം (Transport medium) എന്നാണ് അറിയപ്പെടുന്നത്. കാന്‍സര്‍ ഔഷധങ്ങള്‍ക്ക് ഒരു വാഹകമാധ്യമത്തില്‍ അലിഞ്ഞുചേരുവാനുള്ള കഴിവ് അഞ്ചുശതമാനത്തില്‍ താഴെയാണ്. കൂടാതെ രോഗഗ്രസ്ഥമായ കോശങ്ങളിലേക്ക് എത്തിച്ചേരുന്ന ഈ ഔഷധങ്ങളുടെ ജൈവലഭ്യത bio availability  വളരെ ചെറിയ ശതമാനം മാത്രമാണ്. ടാര്‍ഗറ്റ് സ്‌പെസിഫിസിറ്റി ഇല്ലായ്മ, രോഗഗ്രസ്ഥമായ കോശങ്ങള്‍ക്കൊപ്പം സമീപകലകളും (ശേൗൈല)െ നശിപ്പിക്കപ്പെടുന്നു. ഇത് രോഗികള്‍ക്ക് വേദനയോടുകൂടിയ പാര്‍ശ്വഫലങ്ങള്‍ സമ്മാനിക്കുന്നു.
മേല്‍പ്പറഞ്ഞ പോരായ്മകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍പില്‍ക്കണ്ടാണ് ഞങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്ക് രൂപം നല്കപ്പെട്ടത്.  ഇതില്‍ ഏറ്റവും ആദ്യം കണക്കിലെടുത്തത്, കാന്‍സര്‍ ഔഷധങ്ങളെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, തിരഞ്ഞെടുത്ത രോഗഗ്രസ്ഥ കോശങ്ങളില്‍ എത്തിക്കുവാനുള്ള വാഹകസംവിധാനത്തിനു  (transport system)  രൂപം നല്കുവാനുള്ള പരിശ്രമങ്ങള്‍ക്കാണ്. ഒരു വാഹനം, യാത്രികനെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍, എല്ലാ കടമ്പകളും മറികടന്ന്, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോട് ഇതിനെ ഉപമിക്കാം. ഞങ്ങള്‍ ഇതിനായി തിരഞ്ഞെടുത്തത് പ്രോട്ടീന്‍& പെപ്‌റ്റൈഡ് Protein and peptide) എന്ന ഒരു ജോഡി രാസമൂലകങ്ങളെയാണ്. ഈ ഡെലിവറി സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത് പാന്‍ക്രിയാസ് കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍ കേസ്സുകളിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഈ വാഹക സംവിധാനം, ജൈവവ്യവസ്ഥിതി സൗഹൃദമാണ് എന്നു കാണുവാന്‍ കഴിഞ്ഞു. അതു കൊണ്ടു തന്നെ തിരസ്‌കരണവും, ഇതിലൂടെ സാധാരണ ഉണ്ടാകുന്ന നീര്‍ക്കെട്ടും inflamation 
തുലോം തുച്ഛമാണെന്നും കണ്ടെത്തി.  തുടര്‍പഠനങ്ങളില്‍ ഈ വാഹകസംവിധാനത്തില്‍, ഔഷധങ്ങളുടെ ജൈവലഭ്യതയും, ലക്ഷ്യത്തില്‍ സൂക്ഷ്മതയോടെ അതിവേഗം എത്തുക എന്ന കൃത്യതയും, ഈ സംവിധാനത്തിലൂടെ ആര്‍ജ്ജിക്കാം എന്നും കണ്ടെത്തി.
ഞങ്ങള്‍ കണ്ടെത്തിയ പ്രധാനസവിശേഷതകള്‍ ഇങ്ങനെ ക്രോഡീകരിക്കാം...

1 കൃത്യമായി ഉന്നം വച്ച് ലക്ഷ്യസ്ഥാനത്ത് ഔഷധങ്ങള്‍ വളരെ വേഗം എത്തിക്കുവാന്‍ സാധിക്കുന്നു.
2. തീരേ കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ.
3. വര്‍ദ്ധിതമായ കാര്യക്ഷമത ലഭിക്കുന്നു.
4. ഒറ്റ ഔഷധത്തിനുപകരം ഒന്നിലധികം ഔഷധങ്ങളുടെ കൂട്ട് Multiple Drug Therapy ഉപയോഗിക്കുവാനുള്ള സാധ്യത ലഭിക്കുന്നു. 

5. ഡ്രഗ്ഗ് വാഹക സംവിധാനത്തില്‍ വരുത്താവുന്ന പുതിയ സാങ്കേതികത്വം ഉപയോഗിച്ച് ഇത് സാധ്യമാക്കുവാന്‍ കഴിയുന്നു. 
6. ഉയര്‍ന്ന ജൈവലഭ്യത കൈവരിക്കുവാന്‍ കഴിയുന്നു.
7. ചെറിയ ഡോസില്‍ ഉയര്‍ന്ന ഫലപ്രാപ്തി സാധ്യമാകുന്നു.''   -(ഡോ.ഇവാ ജൂഡി.)

Foto

Comments

leave a reply

Related News