Foto

പങ്കുവെയ്ക്കലിന്റെ സുവിശേഷം കാണിച്ചു നല്കിയ വൈദീകന്‍


പങ്കുവെയ്ക്കലിന്റെ സുവിശേഷം കാണിച്ചു നല്കിയ വൈദീകന്‍

അജി കുഞ്ഞുമോന്‍

കൊച്ചി: . പങ്കുവെയ്ക്കലിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ്  വയനാട് നടവയല്‍ മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെന്‍സണ്‍.ക്രിസ്തുവിന്റെ സുവിശേഷം  മറ്റുള്ളവര്‍ക്ക് ഈ വൈദീകന്‍  പകര്‍ന്ന് നല്കിയത്  തന്റെ സ്വന്തം ജീവിതത്തിലൂടെയാണ്.ഇരു വൃക്കകളും തകരാറിലായി ആറ് വര്‍ഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ഇരുപത്തിയാറു വയസ്സുള്ള കൊടകര മൂന്നുമുറി ആല്‍ഫിയ്ക്ക് മുന്നില്‍ ഫാ. ജെന്‍സണ്‍ എത്തിയത് ദൈവദൂതനെപ്പോലെയായിരിന്നു. ദീര്‍ഘനാളായി വൃക്ക പകുത്തു നല്‍കണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നതിനിടെയാണ് യുവതിയുടെ കാര്യം അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്.പരിശോധനകളില്‍ ഒരേ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിന്‍ഷ്യല്‍ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതിയതോടെ കിഡ്നി നല്‍കാനുള്ള ആഗ്രഹം കുടുംബത്തെ അറിയിക്കുകയായിരിന്നു. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികന്‍ കുറച്ചു.സെപ്തംബര്‍ 27നാണ് ഇവരുടെ  കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ  നടന്നത്. ഇന്നലെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അനേകരുടെ പ്രാര്‍ത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരമെന്ന് ജെന്‍സന്‍ അച്ചന്‍ കുറിച്ചു.
നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നഷ്ടമായ ശരീരത്തിന്റെ കുറവുമായി അവയവങ്ങള്‍ പൊരുത്തപ്പെട്ടു വരികയാണെന്നും അതിന്റെ ചില നൊമ്പരങ്ങള്‍ മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ആല്‍ഫി ആശുപത്രിയില്‍ ഇതേ അവസ്ഥകളുമായി തുടരുന്നു. എത്രയും വേഗം പഴയ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം. പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കണം. അല്ലെങ്കില്‍ ഓര്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യണേ'. നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

വൈദീകന്റ എഫ്ബി പോസറ്റിന്റെ പൂര്‍ണ രൂപം.......

അനേകരുടെ പ്രാര്‍ത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരം.
ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നഷ്ടമായ അവയത്തിന്റെ കുറവുമായി ശരീരം പൊരുത്തപ്പെട്ടു വരുന്നു....
അതിന്റെ ചില നൊമ്പരങ്ങള്‍ മാത്രം!
വൃക്കകളിലൊന്ന് സ്വ ശരീരത്തില്‍ സ്വീകരിച്ച ആല്‍ഫി ആശുപത്രിയില്‍ ഇതേ അവസ്ഥകളുമായി തുടരുന്നു...
എത്രയും വേഗം പഴയ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം..
പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കണം..
അല്ലെങ്കില്‍ ഓര്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യണേ...
നന്ദി!
ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്

Foto
Foto

Comments

leave a reply