കിലെ(Kerala Institute of Labour and Employment) സിവില്‍ സര്‍വീസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന 'കിലെ-സിവില്‍ സര്‍വീസ് അക്കാഡമി' യിലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരളത്തിലെ സംഘടിത / അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോച്ചിംഗ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 8 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസ്സുകള്‍ ഒക്ടോബര്‍ 1-ന് ആരംഭിക്കും.
ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
https://forms.gle/vWJ6KgSg8gK59E7D8
അപേക്ഷിക്കേണ്ട അവസാന തീയതി
20.09.2021.
ഫീസ് ഘടന
1.Dependents of labourers from the organised sector
Rs.25,000 + 18% GST + Rs.2000 (caution deposit)
2.Dependents of labourers from the unorganised sector
Rs.15,000 + 18% GST + Rs.2000 (caution deposit)
കൂടുതല്‍ വിവരങ്ങള്‍ക്ക്
മെയില്‍ വിലാസം:
ed.kile@kerala.gov.in
ഫോണ്‍:
0471 2479966,
0471 2309012
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com
Comments