ലോകത്തെ കേള്‍ക്കാന്‍ സഭ സന്നദ്ധം
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി: മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ പ്രവര്‍ത്തന ലക്ഷ്യം ലോകത്തിന്റെ മുന്‍പില്‍ പ്രകാശിതമാക്കുകയാണ് ആഗോള കത്തേലിക്ക സഭയില്‍ നടക്കുന്ന സിനഡെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഒരുമിച്ച് യാത്ര ചെയ്യുന്ന സിനഡാന്മകതയാണ്
സഭയുടെ സവിശേഷത. ലോകത്തെ മുഴുവന്‍ കേള്‍ക്കാന്‍ സഭ സന്നദ്ധമാകുന്നു എന്നതാണ് ഈ പ്രക്രിയയുടെ സവിശേഷതയെന്ന് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കി. ആഗോള കത്തോലിക്ക സഭയില്‍ നടക്കുന്ന സിനഡിന്റെ മുന്നൊരുക്കമായി കെ ആര്‍ എല്‍ സി സി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍.കോഴിക്കോട് നടന്ന പരിശീലന പരിപാടി ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലും കൊല്ലത്ത് നടന്ന പരിശീലനം ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരിയും ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഗ്രിഗറി ആര്‍ബി, ഫാ സുഗണ്‍ ലിയോണ്‍, ഫാ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാക്കാപറമ്പില്‍, ' എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.2003 ലാണ് മെത്രാന്മാരുടെ 16-ാം മത് സാധാരണ സിനഡ് നടക്കുന്നത്. സഭയിലെ മുഴുവന്‍ അംഗങ്ങളെയും സിനഡാന്മക പ്രകിയയില്‍ പങ്കാളികളാക്കുന്ന വിധത്തിലാണ് സിനഡിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാദേശീക തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കെ ആര്‍ എല്‍ സി സി ആണ്. കുടുംബങ്ങളില്‍ നിന്നും ആരംഭിക്കുന്ന സംവാദങ്ങളില്‍ നിന്നും അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും ക്രോഡീകരിക്കുന്ന രേഖയായിരിക്കും 2003 ല്‍ നടക്കുന്ന സിനഡില്‍ ചര്‍ച്ച ചെയ്യപ്പെടുക.
Comments