Foto

ജോ ബൈഡന്റെ പ്രത്യേക ദൂതൻ ഏത്യോപ്യയിലേക്ക്

ജോ ബൈഡന്റെ പ്രത്യേക ദൂതൻ ഏത്യോപ്യയിലേക്ക്

വാഷിംഗ്ടൺ : ഏത്യോപ്യയിലെ കലാപകലുഷിതമായ ടിഗ്രെ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി യു.എസ്. പ്രസിഡണ്ട്
ജോ ബൈഡൻ പ്രത്യേക ദൂതനായി ജെഫ്രീ ഫെൽറ്റ്മാനെ അയക്കുമെന്ന്    വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
    
കഴിഞ്ഞ ഒമ്പതു മാസങ്ങളായി ടിഗ്രെ മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. കൂടുതൽ യുദ്ധങ്ങൾ കൊണ്ട് ഈ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല. ഏത്യോപ്യയുടെ ഭരണകൂടവും ടിഗ്രെ പീപ്പിൾസ് ലിബറഷൻ ഫ്രണ്ടും ചർച്ചകൾക്ക് സന്നദ്ധരാകണം. ഞായറാഴ്ച ഏത്യോപ്യയിലേക്ക് യാത്ര പുറപ്പെടുന്ന ജെഫ്രീ ഫെൽറ്റ്മാർ ജിബൂട്ടി, യു. എ. ഇ. എന്നീ രാജ്യങ്ങളിലും സന്ദർശിക്കും.
    
ടിഗ്രെയിൽ പോഷകാഹാരം ലഭിക്കാത്തതുകൊണ്ട് 1 ലക്ഷം കുട്ടികളുടെ ജീവന് ഭീഷണിയുള്ളതായി യു. എൻ. വക്താവറിയിച്ചു. കഴിഞ്ഞ
നവംബർ മുതൽ ടിഗ്രെ മേഖല വീണ്ടെടുക്കാൻ ഏത്യോപ്യൻ സർക്കാരിന്റെ സൈനികർ പൊരുതുകയാണ്.

 

Foto
Foto

Comments

leave a reply