കൊച്ചി: കേരളത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് കെസിബിസിയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നത്. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ അഭിമുഖീകരിക്കാന്‍ സഭയ്ക്കും സമൂഹത്തിനും കഴിയണം. നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെ തന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകര്‍ക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാന്‍ കഴിയണം. ഇതിനു സഹായകരമായ ചര്‍ച്ചകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് കെ.സി.ബി.സി.ഔദ്യോഗികവക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ അറിയിച്ചു.പുതിയതായി നിര്‍മ്മിച്ച കോണ്‍ഫ്രന്‍സ് ഹാളായ സാന്തോം ഹോമിന്റെ കുദാശ കര്‍മ്മവും ഇന്ന് നടക്കും
Comments