Foto

20 ൻ്റെ നിറവിൽ ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്:പാവപ്പെട്ട രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു;രണ്ടു കോടി രൂപയുടെ ചികിത്സാപദ്ധതിയുടെ പ്രഖ്യാപനവും 

കൊച്ചി : എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിൻ്റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിൻ്റെയും ആഘാേഷം വിപുലമായ ചടങ്ങിൽ നടന്നു. ബോള്‍ഗാട്ടി ഗ്രാൻ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടന്ന ചടങ്ങ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലിസി ആശുപത്രി ചെയര്‍മാന്‍ എറണാകുളം-  അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ പി. രാജീവ്,  ഹൈബി ഈഡന്‍ എം.പി., മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി. ജെ. വിനോദ്, ഉമ തോമസ് എന്നിവർ പങ്കെടുത്തു. ബിഷപ് മാർ ജേക്കബ്ബ് മനത്തോടത്ത്, വികാരി ജനറാൾ റവ. ഡോ. വർഗ്ഗീസ് പൊട്ടക്കൽ, ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്‍, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി  ഡോ. ജോ ജോസഫ്, പ്രഫ. എസ്. ശിവശങ്കരന്‍ എന്നിവര്‍ ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസ് ശസത്രക്രിയക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ചും, ഭക്ഷണക്രമീകരണത്തിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.  ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്തുത്യർഹമായ സേവനത്തിൻ്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയ സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു.

 ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് 20 വർഷം പൂർത്തികരിച്ചതിൻ്റെ സന്തോഷസൂചകമായി 'ലിസി സ്നേഹാർദ്രം' എന്ന പേരിൽ  പാവപ്പെട്ട രോഗികൾക്കുള്ള പ്രത്യേക ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ടു കോടി രൂപയുടെ ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം മാർ ജേക്കബ് മനത്തോടത്ത് നിർവഹിച്ചു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News